ക്ലബ്ബുകൾക്ക് ജൈവകൃഷി പദ്ധതിയുമായി എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി
എം പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലബ്ബുകളെ ജൈവ പച്ചക്കറി കൃഷിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കൃഷി ഒരിക്കൽ അയിരൂർ പാടത്ത് ഒരുക്കി . കലാകായിക മേഖലയിൽ മാത്രം ഒതുങ്ങുന്ന ക്ലബ്ബുകളെ കൃഷി രംഗത്തേക്ക് കൂടി സജീവമാക്കുക എന്ന മാതൃക പ്രവർത്തനത്തിനാണ് എം പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. തവനൂർ കാർഷിക സർവകശാല ഇൻസ്ട്രക്ഷണൽ ഫാം ഡോ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം നിർവഹിച്ചു. എം പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം പ്രസിഡന്റ് അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് എ ഡി എ വിനയൻ പദ്ധതി വിശദീകരണം നടത്തി. മാധ്യമപ്രവർത്തകൻ ഫാറൂഖ് വെളിയംകോട്, റെഡ് ഫോർഡ് ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ദീപു കുന്നംവീട്ടിൽ സ്വാഗതവും ക്ലബ്ബ് പ്രതിനിധി അഷൽ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments