ദേശീയ പാത വികസനം -
വെളിയങ്കോട് ഉദ്യോഗസ്ഥൻമാരുമായി ചർച്ച നടത്തി .
ദേശീയപാത നിർമ്മാണ പ്രവർത്തികളിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ
ഒന്ന് , രണ്ട് , പതിനെട്ട് എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശത്തെ ജനങ്ങളുടെ യാത്ര ദുരിതവുമായി ബന്ധപ്പെട്ടുള്ള ആശങ്കയകറ്റാൻ ദേശീയപാത ഉദ്യോഗസ്ഥരുമായുള്ള , ജന പ്രതിനിധികളുടെയും റസിഡൻസ്, കർമ്മ സമിതി അംഗങ്ങളുടെയും യോഗം വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസുവിൻ്റെ അധ്യക്ഷതയിൽ ചേർന്നു . പൊന്നാനി ഗവ: ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ പ്രദേശത്തെ പ്രശ്ന പരിഹാരത്തിന് നിലവിലെ നിർമ്മാണ പ്രവർത്തികൾ അന്തിമഘട്ടത്തലെത്തി
യിരിക്കുന്ന മെയിൻ റാമ്പിൽ തടസ്സം വരാതെയുള്ള അനുയോജ്യമായ പ്രവർത്തികൾക്കുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .
നിലവിൽ പഴയകടവിൽ അണ്ടർ പാസ് സൗകര്യം ഇല്ലാത്തതിനാൽ വടക്കേപ്പുറം കർമ്മസമിതി കോടതിയെ സമീപിച്ച് ദേശീയപാത അതോറിറ്റി നൽകിയ സത്യവാങ്മൂലത്തിലുള്ള ഇരുവശത്തുമുള്ള സർവീസ് റോഡുകളെ ബന്ധിപ്പിച്ച് ബേക്ക് വാട്ടർ മൈനർ ബ്രിഡ്ജിൻ്റെ ഉൾഭാഗത്ത് പരമാവധി ഉയരത്തിൽ കോടതി ഉത്തരവ് കിട്ടുന്ന മുറക്ക് നൽകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ സമീപപ്രദേശത്തെ വിദ്യാലയങ്ങളിലേക്കുള്ള മിനി ബസ്സുകളടക്കമുള്ള വാഹനങ്ങൾ കടന്നു പോകുന്ന രൂപത്തിൽ യു ടേൺ സൗകര്യം ഒരുക്കുന്നതിനും , തൊട്ടടുത്ത ജംഗ്ഷനായ താവളക്കുളം സെൻ്ററിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്ര ഉപരിതല വകുപ്പുമായി ബന്ധപ്പെടുന്നതിന് ബഹു . എം.പി .ശ്രീ. അബ്ദുസമദ് സമദാനി , ദേശീയപാത പ്രോജക്ട് ഡയറക്ടർക്കും , ബഹു .MLA , ജില്ലാ ഭരണകൂടം ഉൾപ്പെടെയുള്ളവർക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നിവേദനം
നല്കുന്നതിനും , ദേശീയ പാത അതോറിറ്റി നല്കിയ സത്യവാങ്ങ്മൂലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ത്വരിതപ്പെടുത്തുന്ന
തിനും , നിലവിൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ പൊതുഗതാഗത്തിന് ഉപയോഗിച്ചുവരുന്ന വെളിയങ്കോട് പഴയകടവ് , താവളക്കുളം, എസ് ഐ പടി ബസ് സ്റ്റോപ്പുകൾ നില നിർത്തുന്നതിന് വേണ്ടി പഴയ കടവിൽ ഒരു എക്സിറ്റും എൻട്രിയും ഒരുക്കണമെന്ന്
പണി പൂർത്തിയാകുന്ന മുറക്ക് ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെടാനും തീരുമാറി ച്ചു .
യോഗത്തിൽ ദേശീയപാത ലൈസൻ ഓഫീസർ പി.പി.എം അഷറഫ് , കെ.എൻ.ആർ.സി.സി പ്രതിനിധി വീരറെഡ്ഡി , ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപുറത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ, സുമിത രതീഷ് , കെ. വേലായുധൻ, ശരീഫ മുഹമ്മദ്, മുൻ മെമ്പർ പി.വി മുഹമ്മദ് , സാമൂഹ്യ പ്രവർത്തകരായ പ്രാഫ: വി.കെ ബേബി, എം.വി ഉമ്മർ, വടക്കേപ്പുറം യു ടേൺ കർമ്മസമിതി അംഗങ്ങളായ മൻസൂർ ടി.എ, മഹമൂദ് കടമ്പാളത്ത്, സാലിം എസ്.ഐ പടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments