മാറഞ്ചേരി പഞ്ചായത്തിൽ VEO ഓഫീസ് രാഷ്ട്രീയവത്കരിക്കുന്നു: കോൺഗ്രസ് സമരത്തിലേക്ക്
മാറഞ്ചേരി പഞ്ചായത്തിൽ റേഷൻ കാർഡ് BPL ആക്കുന്നതിനു വേണ്ടി BPL സർട്ടിഫിക്കറ്റ് നൽകുന്നത് രാഷ്ട്രീയം നോക്കിയാണെന്നും അർഹതയുള്ളവർക്കു ശരിയായ രീതിയിൽ അന്വഷണം നടത്താതെയാണെന്നും മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ചില ആളുകൾക്ക് അംഗങ്ങൾ വിദേശത്തുണ്ടെന്നു പറഞ്ഞു തള്ളുകയും അതിനേക്കാൾ വരുമാനമുള്ള വിദേശത്തു ജോലിയുള്ള കുടുംബത്തിന് സർട്ടിഫിക്കറ്റ് നൽകുകയുമാണ് ചെയ്യുന്നത്. പഞ്ചായത്തിലുള്ള VEO ഓഫീസ് രാഷ്ട്രീയവത്കരിക്കുന്ന ഉദ്യോഗസ്ഥനെതിരെ കർശന നടപടി എടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി കോൺഗ്രസ് മുന്നോട്ട് വരുമെന്നും മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments