മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 15ൽ ജില്ലാ പഞ്ചായത്തിന്റെ അത്യാധുനിക അങ്കണവാടി
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചുകൊണ്ട് മാറഞ്ചേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച കാലപ്പഴക്കം ചെന്ന അപകടാവസ്ഥയിൽ നിലനിൽക്കുന്ന 120-ാം നമ്പർ അങ്കണവാടി അത്യാധുനിക സൗകര്യങ്ങളോടെ അപ്പ് സ്റ്റയർറോട് കൂടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ *എ കെ സുബൈർ നിർവഹിച്ചു*. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സുഹറ ഉസ്മാൻ, ഗ്രാമപഞ്ചായത്ത് അംഗം മഹറലി കടവ്, പൊതുപ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,വിദ്യാർത്ഥികൾ തുടങ്ങിയ നിരവധി പേർ സന്നിധ്യരായിരുന്നു. മുൻ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ ഷമീറ ഇളയോടത്ത് സ്വാഗതവും പ്രീതടീച്ചർ നന്ദിയും പറഞ്ഞു...
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments