അഖില കേരള സ്വല്ലൽ ഇലാഹ് പാരായണ മത്സരം ജനുവരി 19 ന് വെളിയംകോട് നടക്കും
വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയും കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലൈബാർ ഫോക്ലർ അക്കാദമിയും സംയുക്തമായി അഖില കേരള സ്വല്ലൽ ഇലാഹ് പാരായണ മത്സരം ജനുവരി 19 ന് വെളിയംകോട് ഉമർ ഖാസി നഗറിൽ സംഘടിപ്പിക്കുന്നു,
കവിയും നികുതി നിഷേധ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതവുമായ ഉമർ ഖാസി (റ ) രചിച്ച പ്രണയ കാവ്യമായ സ്വല്ലൽ ഇലാഹ് അടിസ്ഥാനമാക്കിയാണ് മത്സരം നടത്തുന്നത്,
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 4 പേർ വീതമുള്ള മുപ്പതോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്
കാലത്ത് 8 മണി മുതൽ 5 മണി വരെയാണ് മത്സരം നടക്കുക ,
ഉദ്ഘാടനം വേദിയിൽ വെളിയൻകോട് ഖാസി ഹംസ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ എം പി അബ്ദുസമദ് സമദാനി എം പി ഉത്ഘാടനം നിർവ്വഹിക്കും , പാണക്കാട് സ്വാദിക്കലി ശിഹാബ് തങ്ങൾ, സലാം ബാഖവി വടക്കേകാട് തുടങ്ങിയവർ സംബന്ധിക്കും,
വൈകീട്ട് 6:30 ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉത്ഘടനം നിർവ്വഹിക്കും, ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി, ഖലീൽ തങ്ങൾ, എ പി അബ്ദുൽ ഹക്കീം അസ്ഹരി, മുനീർ ഹുദവി വിളയിൽ, വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ, സി മുഹമ്മദ് ഫൈസി, ജീവകാരുണ്യ പ്രവർത്തകരായ അഷ്‌റഫ് താമരശ്ശേരി, നാസർ മാനു എന്നിവർ സംസാരിക്കും
മഹല്ല് കമ്മിറ്റി പ്രസിഡന്റ് മരക്കാർ ഹാജി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ വി. മനാഫ് , കൺവീനർ സക്കീർ വെളിയൻകോട്, റാഫി പാങ്കയിൽ, അബ്ദുസമദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments