എരമംഗലത്ത് 2.5 കിലോ കഞ്ചാവ് പിടികൂടി
അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നുമാണ് വിൽപ്പനക്കായി എത്തിച്ച കഞ്ചാവ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്
എരമംഗലം വെളിയംകോട് റോഡിൽ നിന്നും അന്യസംസ്ഥാന തൊഴിലാളിയെ 2.5 കിലോ കഞ്ചാവുമായി പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എസ് എച്ച് ഒ ബിജു സി.വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടര കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അൻവർ മിയ പിടിയിലായത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് വിൽപ്പനക്കായി എത്തിച്ച കഞ്ചാവ് പിടികൂടിയത്.
പെരുമ്പടപ്പ് സി ഐ ബിജുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത് എസ് ഐ ബിജു സി.പി, സി.പി ഒമാരായ ഉദയകുമാര്‍, ജെം ജെറോം, അക്ബര്‍, ഉമേഷ്, ഉദയൻ, പ്രവീണ്‍, ആദിത്യന്‍, സുലൈമാൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments