Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നിളയോര പാതയിൽ മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങൾക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു

നിളയോര പാതയിൽ മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങൾക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു


പൊന്നാനി നിളയോര പാതയിൽ ഭാരതപ്പുഴയിൽ മാലിന്യങ്ങൾ നിക്ഷേപിച്ച രണ്ടു സ്ഥാപനങ്ങൾക്കെതിരെ നഗര സഭ ആരോഗ്യ വിഭാഗം എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടപടി സ്വീകരിച്ചു. പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തോട് ചേർന്നുള്ള ജൈവവൈവിധ്യ പാർക്കിന് സമാന്തരമായ ഭാരതപ്പുഴ തീരത്താണ് പൊന്നാനി സിവി ജംഗ്ഷൻ റോഡിൽ സ്ഥിതിചെയ്യുന്ന ഫേമസ് ഹോട്ടൽ, ബേക്ക് ഡിലൈറ്റ് ബേക്കറി എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ടത്. നഗരസഭ ചുമതലപ്പെടുത്തിയ ഹരിതകർമ്മ സേനക്കു മാത്രമേ മാലിന്യങ്ങൾ നൽകാവൂ എന്ന് കർശന നിർദ്ദേശം നഗരസഭ നൽകിയത് ലംഘിച്ചു കൊണ്ടാണ് മേൽ സ്ഥാപനങ്ങൾ മാലിന്യങ്ങൾ ജലാശയത്തിൽ നിക്ഷേപിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങളും പൊതുജനാരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ നഗരസഭ സ്വീകരിച്ചു വരികയാണ്. കേരള മുൻസിപ്പൽ നിയമം അനുശാസിക്കുന്ന തരത്തിൽ മേൽ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്.
 നഗരസഭ ആരോഗ്യവിഭാഗം പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പവിത്രൻ, സാന്ദ്ര, ശ്രീധു എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments