സമസ്ത പൊന്നാനി മേഖല പണ്ഡിത ക്യാമ്പ്
പൊന്നാനി : പൊന്നാനിയിലെ വിശ്രുതരായ പണ്ഡിതശ്രേഷ്ഠരേ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി മേഖല കമ്മിറ്റി പണ്ഡിത ക്യാമ്പ് "ഉലമാഇൻ്റെ ലോകം " സംഘടിപ്പിച്ചു. മർഹൂം വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ വംശം,ദേശം,അധ്യാപനം , രചന തുടങ്ങിയവ പുതുതലമുറയിലെ പണ്ഡിതർക്ക് പകർന്ന് നൽകി. ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഇവെൻസിൽ നടന്ന സംഗമം
സയ്യിദ് എസ് ഐ കെ തങ്ങൾ അൽ ബുഖാരി സിയാറത്തിനു നേതൃത്വം നൽകി.മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ ഹാജി
കെ എം മുഹമ്മദ് കാസിം കോയ പതാക ഉയർത്തി. സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു.
മേഖലാ പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു.ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പഠനം സെഷൻ അബ്ദുല്ലാഹ് ശാമിൽ ഇർഫാനി ഏ ആർ നഗർ നേതൃത്വം നൽകി. ഉബൈദ് സഖാഫി അൽ അസ്ഹരി രചിച്ച മൗലിദ് സംഗമത്തിൽ പ്രകാശനം ചെയ്തു. അഷറഫ് ബാഖവി അയിരൂർ,ഹസൻ അഹ്സനി കാലടി,അബ്ദുൽ ജലീൽ അഹ്സനി,അബ്ദുസ്സലാം സഅദി , അലി സഅദി പൊന്നാനി പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments