ഇമോസ് എരമംഗലം അനുമോദന സദസ്സ് സംഘടിപ്പിച്ചു.
എരമംഗലത്തെ കലാ കായിക വേദി ഇമോസ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു.
ഇമോസ് പ്രസിഡന്റ് ഷഹീൻ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ഷിബിൽ സ്വാഗതം പറഞ്ഞു.
കെ.പി.സി.സി അംഗം ഷാജി കാളിയത്തേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രഗിലേഷ് ശോഭ, പ്രജീഷ് ചക്കരാത്ത്, ഇമോസ് രക്ഷാധികാരി ഷാജി വഴക്കാടൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബോഡി ബിൽഡിംഗ് മത്സരിൽ ഒന്നാം സ്ഥാനം നേടിയ ഷീനാസിനെയും കേരളോത്സവം ജില്ലാതലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഷമീം , ഷാനവാസ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. ക്ലബ്ബിന്റെ മെമ്പർ സ്വാലിഹ് നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments