യുവശാക്തീകരണം: ഏകദിന പരിശീലന ക്യാമ്പ് ഞായറാഴ്ച
മാറഞ്ചേരി: യുവശാക്തീകരണത്തിലൂടെ സുസ്ഥിര വികസനം എന്ന തലക്കെട്ടിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള ഏകദിന പരിശീലന ക്യാമ്പ് ജനുവരി 19 ഞായറാഴ്ച കാലത്ത് 9.30 മുതൽ 4.30 വരെ മാറഞ്ചേരി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടക്കും. പി.എസ്.സി, യു.പി.എസ്.സി. തുടങ്ങിയ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ് ഈ പരിപാടി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്വയംതൊഴിൽ മേഖലയിലെ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളും ക്യാമ്പിൽ അവതരിപ്പിക്കും.
മുൻ പി.എസ്.സി. ചെയർമാനും ഇപ്പോൾ വഖഫ് ബോർഡ് ചെയർമാനുമായ അഡ്വ. എം.കെ. സക്കീർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങൾ കെ.എ. അബ്ദുൽ മജീദ്, ജഅഫറലി ആലിച്ചെത്ത്, സുഹൈർ എന്നിവർ അവതരിപ്പിക്കും.
വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഒരുമ മാറഞ്ചേരിയും ചാരിറ്റബിൾ ട്രസ്റ്റ് മാറഞ്ചേരിയും തണൽ അക്കാദമിയും പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോടും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7907049109 എന്ന നമ്പറിൽ പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments