Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം വിന്നർ സ്പോർട്സ് സെൻറർ ഇൻറെ ആഭിമുഖ്യത്തിൽകരാട്ടെ ആനുവൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു


എരമംഗലം വിന്നർ സ്പോർട്സ് സെൻറർ ഇൻറെ ആഭിമുഖ്യത്തിൽ
കരാട്ടെ ആനുവൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

എരമംഗലത്ത് പ്രവർത്തിച്ചുവരുന്ന വിന്നർ സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജപ്പാൻ കരാട്ടെ ഡു കനിൻ ജുകു ഓർഗനൈസേഷൻ ആനുവൽ ട്രെയിനിങ് ക്യാമ്പും ബ്ലാക്ക് ബെല്‍റ്റ് എക്സാമിനേഷനും സംഘടിപ്പിച്ചു. എരമംഗലം കെ എം എം ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിന്നർ സ്പോർട്സ് സെന്ററിന്റെ സ്ഥാപകനും ചീഫ് ഇൻസ്ട്രക്ടറും കൂടിയായ ഷിഹാൻ മുഹമ്മദ് സലീം സ്വാഗതമാശംസിച്ച ചടങ്ങിന് വാർഡ് നമ്പർ സേതു പുഴക്കര അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷംസു കല്ലാട്ടെൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിച്ചു. ലഹരിയുടെ ഉപയോഗം വർദ്ധിച്ച ഈ സമൂഹത്തിൽ ലഹരിക്കെതിരെ മുന്നൂറോളം വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. റിട്ടയേർഡ് പോലീസ് സബ്ഇൻസ്പെക്ടറും യോഗ അസോസിയേഷൻ ഓഫ് മലപ്പുറത്തിന്റെ പ്രസിഡണ്ടും കരാത്തെ അധ്യാപകരും കൂടിയായ ശ്രീ വാസുണ്ണി പ്രതിജ്ഞക്ക് നേതൃത്വം നൽകി. ആനുവൽ ട്രെയിനിങ് ക്യാമ്പിന് നേതൃത്വം നൽകിയത് വേൾഡ് കരാട്ടെ ഫെഡറേഷൻ റഫറി, ഏഷ്യൻ ഗെയിംസ് റഫറി , ജപ്പാൻ ഷോട്ടോകാൻ കരാട്ടെ കനിന്ജുകു ഓർഗനൈസേഷൻ ചീഫ് ഇൻസ്പെക്ടർ കൂടിയായ ഹൻഷി പരംജീത് സിംഗ് നേതൃത്വം നൽകി. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്, ബ്ലോക്ക് മെമ്പർമാരായ ശ്രീ.അജയൻ , ശ്രീ.നൂറുദ്ദീൻ പോഴത്ത് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജലീൽ കീടത്തേൽ, പൊതുപ്രവർത്തകൻ ശ്രീ ഷാജി കാളിയത്തെൽ, ഡോക്ടർ ഉമർ അലി, പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകരും കൂടിയായ ശ്രീ. പ്രഗിലേഷ് ശോഭ, സ്ഥാപനത്തിലെ പരിശീലകൻ മുഹമ്മദലി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. സംസ്ഥാന, ജില്ല, യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി. കരാത്തെ പരിശീലകൻ സെൻസി ആനിഫ് ഔപചാരിക ചടങ്ങിന് നന്ദി പറഞ്ഞു. 

തുടർന്ന് വിദ്യാർത്ഥികളുടെ പരിശീലമ്പ് ആരംഭിക്കുകയും വൈകുന്നേരം പരിശീലമാവസാനിച്ചതോടെ വിദ്യാർത്ഥികൾക്ക് കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് സിത്താര എം അലിയുടെ നേതൃത്വത്തിൽ മാനസികാരോഗ്യത്തിൽ ശാരീരിക വ്യായാമത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകി. ശേഷം ആറുമണിയോടുകൂടി സമാപന സമ്മേളനം നടത്തി. സമാപന സമ്മേളനത്തിൽ സ്ഥാപനമേധാവി ശിഹാൻ മുഹമ്മദ് സലീം സ്വാഗതമാശംസിച്ചു ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ റംഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ സമാപന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ സുരേഷ്, രക്ഷിതാക്കളുടെ പ്രതിനിധിയായി പൊന്നാനി എം ഇ എസ് കോളേജ് പ്രൊഫസർ ശ്രീമതി ജയശ്രീ കെ എം, കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് ശ്രീമതി. സിത്താര എം അലി എന്നിവർ സമാപന സമ്മേളനത്തിൽ ആശംസകൾ സംസാരിച്ചു. സ്ഥാപനത്തിലെ സീനിയർ അധ്യാപകൻ മുഹമ്മദ് അലി സമാപന നന്ദി ആശംസിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments