സോഷ്യൽ ഫോറെസ്ട്രി ബ്ലോക്ക് തല പങ്കാളിത്ത ഹരിതസമിതിയുടെ മൈക്രോപ്ലാൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
സോഷ്യൽ ഫോറെസ്ട്രി യുടെ പെരുമ്പടപ്പ് ബ്ലോക്ക് തല പങ്കാളിത്ത ഹരിതസമിതിയുടെ മൈക്രോപ്ലാൻ രൂപീകരണവുമായി ബന്ധപ്പെട്ട വർക്ക് ഷോപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു .
ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു .
വേറ്റ്ലാന്റുകൾ സംരക്ഷിക്കുക, കുളങ്ങൾ , തൊടുകൾ എന്നിവ സംരക്ഷിച്ചു മണ്ണ് ജലം വായു എന്നിവ മനുഷ്യന് ഉപയുക്തമായും നിലനിൽപ്പിനായും സംരക്ഷിക്കുന്നതിനുതകുന്ന മൈക്രോപ്ലാനുകൾ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്നതിനുള്ള നടപടികൾക്കയാണ് യോഗം ചേർന്നത് .
യോഗത്തിൽ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ മുഹമ്മദ് നിഷാൻ സ്വാഗതം പറഞ്ഞു , ഡെപ്യൂട്ടി ഫോറെസ്റ്റ് കൺസെർവേറ്റർ മുഹമ്മദ് സൈനുലബ്ദീൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സൗദമിനി ബ്ലോക്ക് മെമ്പർമാരായ താജുന്നീസ ആശാലത , റീസപ്രകാശ് , കെ സി ശിഹാബ് , v v കരുണാകരൻ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണൽ ലീന മുഹമ്മദാലി , ബ്ലോക്ക് സെക്രട്ടറി അമൽദാസ് , സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വിജയൻ എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments