പി.സി.ഡബ്ല്യു.എഫ്. പതിനേഴാം വാർഷിക സമ്മേളനവും പതിനൊന്നാംഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും ശനി, ഞായർ ദിവസങ്ങളിൽ.
'ഒരുമയുടെ തോണിയിറക്കാം, സ്നേഹത്തിൻ തീരമണയാം' പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനവും പതിനൊന്നാംഘട്ട സ്ത്രീധനരഹിത വിവാഹ സംഗമവും ശനി, ഞായർ തിയതികളിൽ തിയ്യതികളിലായി മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രജിസ്ട്രേഷൻ, സാംസ്കാരിക ഘോഷയാത്ര, പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം, പ്രതിനിധിസഭ, വനിതാസംഗമം, സാംസ്കാരിക സദസ്സ് , മാധ്യമ- സാഹിത്യ പുരസ്കാര സമർപ്പണം, പാനൂസ പരിഷ്കരിച്ച പതിപ്പ് വിതരണ ഉദ്ഘാടനം, കലാ പരിപാടികൾ, സംഗീത സന്ധ്യ ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികൾ വാർഷികത്തിന്റെ ഭാഗമായി നടക്കും. ശനിയാഴ്ച രാവിലെ 9:45 -ന് വാർഷികാഘോഷം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. 'മാതൃഭൂമി' പ്രസിദ്ധീകരിച്ച കണ്ണീർക്കടലോരം എന്ന വാർത്താ പരമ്പരയ്ക്ക് മൂന്നാമത് പി.സി.ഡബ്ല്യു.എഫ്. പുരസ്‌കാരത്തിന് അർഹനായ മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോട് മാധ്യമ പുരസ്‌കാരവും സീനത്ത് മാറഞ്ചേരി സാഹിത്യ പുരസ്‌കാരവും സമദാനിയിൽനിന്ന് ഏറ്റുവാങ്ങും. മാതൃഭൂമി പൊന്നാനി ലേഖകൻ സി. പ്രദീപ്‌കുമാറിനെ പ്രത്യേക പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിക്കും. പാനൂസ പരിഷ്കരിച്ച പതിപ്പ് വിതരണ ഉദ്ഘാടനം എന്നിവ നടക്കും. 11 -ന് പ്രതിനിധിസഭ എഴുത്തുകാരൻ കെ.പി. രാമനുണ്ണിയും ഉച്ചയ്ക്ക് രണ്ടിന് വനിതാ ദശവാർഷിക സംഗമം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധുവും വൈകുന്നേരം നാലിന് സാംസ്‌കാരിക സദസ്സ് പി.പി. സുനീർ എം.പിയും ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സേവന പുരസ്‌കാര വിതരണവും ബക്കർ മാറഞ്ചേരി ടീം നയിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 9.30 ന് സ്ത്രീധനരഹിത വിവാഹ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും തമിഴ്നാട് എം.എൽ.എയുമായ ഹസ്സൻ മൗലാ മുഖ്യാതിഥിയാകും. നവദമ്പതിമാർക്കുള്ള ഉപഹാര സമർപ്പണം പി. നന്ദകുമാർ എം.എൽ.എ. നിർവഹിക്കും. കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ മുഖ്യപ്രഭാഷണം നടത്തും. നിക്കാഹ് കാർമികത്വത്തിന് പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങളും താലികെട്ട് ചടങ്ങുകൾക്ക് നരിപ്പറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരിയും ഫാദർ ടോണി റോസ് വാഴപ്പിള്ളിയും നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സി.എസ്. പൊന്നാനി, പി. കോയക്കുട്ടി, ടി. മുനീറ, ഇ.പി. രാജീവ്, എം. ഹൈദരലി, രാജൻ തലക്കാട്ട്, എസ്. ലത എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments