പാലപ്പെട്ടിയിൽ വീട് അടിച്ചുതകർത്ത സംഭവം: കാപ്പ കേസ് പ്രതികൾ ഉൾപ്പെടെ അഞ്ചുപേർ പോലീസ് പിടിയിൽ
പാലപ്പെട്ടി ബീച്ചിൽ പട്ടാപകൽ വീട് അടിച്ചുതകർത്ത സംഭവത്തിൽ കാപ്പ കേസ് പ്രതികൾ ഉൾപ്പെടെ അഞ്ചുപേർ പോലീസ് പിടിയിൽ. പാലപ്പെട്ടി സ്വദേശികളായ മരക്കാരകത്ത് നൗഷാദ് (38), ആലുങ്ങൽ റാഫി (38), ആലുങ്ങൽ ഹിദായത്തുല്ല (36), ചോഴിയാരകത്ത് ഷാഹുൽഹമീദ് (27), ചോഴിയാരകത്ത് സക്കീർ (34) എന്നിവരെയാണ് മലപ്പുറം എസ്.പി. വിശ്വനാഥിന്റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി. ബാലകൃഷ്‌ണന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ സി.വി. ബിജു, സബ് ഇൻസ്‌പെക്ടർമാരായ ഡേവിസ്, വിജു എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് മരക്കാരകത്ത് ഷംസുദ്ദീന്റെ തറവാട്ടുവീട്ടിൽ അതിക്രമിച്ചുകയറി വീട് അടിച്ചുതകർക്കുകയും സമീപത്തുനിർത്തിയിട്ടിരുന്ന ഷംസുദ്ദീന്റെ കാർ അടിച്ചുതകർക്കുകയും ചെയ്‌തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. അക്രമത്തിൽ ഷംസുദ്ദീന്റെ മാതാവിനും സഹോദരിക്കും സഹോദരിയുടെ ഭർത്താവിനും പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽപോവുകയായിരുന്നു. സംഭവത്തിൽ ഇനിയും രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. പോലീസ് പിടികൂടിയ പ്രതി ഹിദായത്തുല്ലയും ഒളിവിൽ കഴിയുന്ന ഒരു പ്രതിയും കാപ്പ കേസ് പ്രതികളാണെന്ന്. ആലുങ്ങൽ റാഫി റൗഡി പട്ടികയിലുള്ള വ്യക്തിയാണെന്നും പോലീസ് പറഞ്ഞു. മാസങ്ങൾക്കുമുൻപ് ഷംസുദ്ദീന്റെ പാലപ്പെട്ടി ആശുപത്രിക്കടുത്ത് ദേശീയപാതയോരത്തായുള്ള വീട്ടിൽ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറുകൾ കത്തിച്ച സംഭവത്തിൽ ഈ പ്രതികൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായി പോലീസ് പറയുന്നു. ഷംസുദ്ദീന്റെ പിതാവിന്റെ സഹോദരന്റെ മകൻ മരക്കാരകത്ത് നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു വീടും കാറും അടിച്ചുതകർത്തത്. പ്രവാസി വ്യവസായികൂടിയായ ഷംസുദ്ദീന്റെ വിദേശത്തെ വാതക കമ്പനിയിൽ ജീവനക്കാരനായിരുന്നു നൗഷാദ്. ഇവിടെവെച്ചു സാമ്പത്തിക ക്രമക്കേടുകൾ കാരണം കമ്പനിയിൽനിന്ന് നൗഷാദിനെ ഒഴിവാക്കുകയും ഇതുസംബന്ധിച്ചു പരാതിനൽകുകയും ചെയ്‌തിരുന്നു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള ഷംസുദ്ദീന്റെ പരാതിയിൽ നൗഷാദിനെതിരെ വിദേശത്ത് നിലവിൽ കേസുനടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള വിരോധമാകാം അക്രമത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. മറ്റുപ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിന് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ കെ. ഉദയകുമാർ, വിഷ്‌ണു നാരായൺ, ജെറോം, ഗിരീഷ്, ശ്രീകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments