മൂക്കുതല കോളഞ്ചേരി ക്ഷേത്രത്തിൽ അമ്മമാരുടെയും കുട്ടികളുടെയും സോപാന സംഗീത അരങ്ങേറ്റം നടന്നു.
ചങ്ങരംകുളത്തിനടുത്തുള്ള മൂക്കുതല കോളഞ്ചേരി ക്ഷേത്രത്തിൽ ആ നാട്ടിലെ അമ്മമാരുടെയും കുട്ടികളുടെയും സോപാന സംഗീത അരങ്ങേറ്റം ഭാവപൂർണ്ണമായി അരങ്ങേറി. തനതായ സംഗീതത്തിന്റെ പാരമ്പര്യത്തെയും സോപാന ശൈലിയെയും പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ച ഈ കലാവിരുന്ന് കലാപ്രേമികളായ നാട്ടുകാരുടെ വലിയ ശ്രദ്ധനേടി.
വിജയലക്ഷ്മി നാരായണൻ, ചന്ദ്രമതി ബാലൻ, സീമ പന്താവൂർ, ലീല കക്കാട്, അജിത മുല്ലപ്പള്ളി, ആര്യ
ഏർക്കര, സ്മിത രവി, ജ്യോതി പൂക്കുഴി , ദേവിക പൂക്കുഴി , ഉമ പന്താവൂർ, അനുശ്രീ എന്നിവരുടെ അരങ്ങേറ്റമാണ് എടപ്പാൾ കണ്ടനകത്ത് പ്രവർത്തിക്കുന്ന സോപാനം സ്കൂളിന്റെ ഡയറക്ടറും ഗുരുവുമായ സന്തോഷ് ആലംകോട്, കലാമണ്ഡലം അമൃത രഘു, ജയൻ വെള്ളാല്ലൂർ എന്നിവരുടെ ശിക്ഷണത്തിൽ അരങ്ങേറിയത്.
ഈ കലാപരിപാടി വളരെ ശ്രദ്ധേയമായത് ഇവരുടെ ആത്മാർഥ പരിശീലനവും കലാപ്രതിഭയും കൊണ്ടാണ്. അമ്മമാരുടെയും കുട്ടികളുടെയും ഏകാഗ്രതയും സമർപ്പണവും സോപാന സംഗീതത്തിന് ഒരു പുതിയ മാനങ്ങൾ നൽകിയിരിക്കുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments