Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിൽ മർദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തായ യുവാവിനെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു



പൊന്നാനിയിൽ മർദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തായ യുവാവിനെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു

പൊന്നാനിയിൽ മുക്കാടി കടപ്പുറത്ത് മദ്യപാനവും ലഹരി ഉപയോഗവും തുടർന്ന് സുഹൃത്തുക്കൾ തമ്മിൽ തെറിവിളിയും വെല്ലുവിളിയെയും തുടർന്ന് ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നാനി മുക്കാടി കടപ്പുറത്തുള്ള കളത്തിൽ പറമ്പിൽ കബീർ (33 വയസ്സു) മരിച്ച സംഭവത്തിൽ സുഹൃത്തിനെ പോലിസ് അറസ്റ്റ് ചെയ്തു. ഈ ജനുവരി മാസം 16 ന് രാത്രി സുഹൃത്തുക്കളായ കബീറും മനാഫും പരിസരത്തുള്ളവരും കൂടി കടപ്പുറത്ത് ഇരിക്കെ മദ്യപാനവും, ലഹരി ഉപയോഗവും മൂലം തർക്കത്തിലായ ഇവർ തമ്മിൽ അടിപിടി ഉണ്ടാവുകയും തുടർന്ന് ശരീരത്തിന് തളർച്ച സംഭവിച്ച കബീറിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സഹോദരൻ ഗഫൂറും കൂട്ടുകാരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലൂം തുടർന്ന് പരിക്ക് ഗുരുതരമാണെന്ന് കണ്ട് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലൂം കൊണ്ട് പോയതിൽ ചികിത്സയിൽ ഇരിക്കെ 24 തിയ്യതി കബീർ മരിക്കുകയായിരുന്നു.കബീറിൻ്റെ കഴുത്തിൽ ഗുരുതര പരിക്കേറ്റ് ശരീരത്തിൻ്റെ ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. സഹോദരൻ ഗഫൂറും മരിച്ച കബീറിൻ്റെ ഉറ്റ സുഹൃത്തും കേസിലെ മുഖ്യ പ്രതിയുമായ മുക്കാടി ബംഗ്ലാവ് സ്വദേശി പറമ്പിൽ മനാഫും (33) ചേർന്ന് മെഡിക്കൽ കോളേജിൽ ഡോക്റ്ററെ കണ്ട് കബഡി കളിയിൽ പരിക്ക് പറ്റിയതായി കളവ് പറയുകയായിരുന്നു.തുടർന്ന് ചികിത്സയിൽ ഇരിക്കെ കബീർ മരണപ്പെട്ടത്തോടെയാണ് സുഹൃത്തുക്കളായ മനാഫും മരിച്ച കബീറും തമ്മിൽ നടന്ന അടിപിടിയിൽ ആണ് കബീറിന് പരിക്കേറ്റത് എന്ന് ബന്ധുക്കൾ പോലിസിനെ അറിയിച്ചത്. കബീറിൻ്റെ പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളായ മനാഫും മറ്റ് സുഹൃത്തുക്കളും ഒളിവിൽ പോവുകയായിരുന്നു.കേസ് രജിസ്റ്റർ ചെയ്തു 24 മണിക്കൂറുകൾക്കകം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിളിൽ പോയ മുഖ്യ പ്രതി മനാഫിനെ വൈക്കം പോലീസിൻ്റെ സഹായത്തോടെ വൈക്കം മാനാത്ത്കാവിലുള്ള പെൺ സുഹൃത്തിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മദ്യപാനത്തെ തുടർന്നു തുടർന്നുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും കബീറിൻ്റെ മരണത്തിൽ കലാശിക്കുകയായിരുന്നു.മനാഫ് മറ്റ് സുഹൃത്തുക്കൾക്ക് ഒപ്പം കബീറിനെ ആശുപത്രിയിൽ എത്തിച്ച് പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കി ഒളിവിൽ പോവുകയായിരുന്നു. സംഭവ സമയത്ത് ഉണ്ടായിരുന്ന പതിനഞ്ചോളം പേരെ പല സ്ഥലങ്ങളിൽ നിന്നും കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു വിശദമായി ചോദ്യം ചെയ്തതിൽ മനാഫാണ് കബീറുമായി അടിപിടിയിൽ ഏർപ്പെട്ടത് എന്ന് കണ്ടെത്തുകയായിരുന്നു.തുടർ അന്വേഷണം നടത്തി കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് . ഐ .പി. എസ്.തിരൂർ ഡിവൈഎസ്പി. ഈ. ബാലകൃഷ്ണൻ. എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത് എസ്.ഐ മാരായ ആനന്ദ് , അനിൽ ,വിനോദ്, എ. എസ്.ഐ. മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ, അഷ്റഫ്, നാസർ, പ്രശാന്ത്കുമാർ. സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, രഞ്ജിത്ത്, കൃപേഷ്,തിരൂർ ഡൻസാഫ് അംഗങ്ങൾ ആയ എസ്.ഐ ജയപ്രകാശ് ,എ .എസ് ഐ ,ജയപ്രകാശ്, രാജേഷ്. എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്ക് ഉള്ളിൽ പിടികൂടിയത് .പ്രതിയെ പ്രാഥമിക നടപടികൾക്ക് ശേഷം പൊന്നാനി കോടതിയിൽ ഹാജരാക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments