സി.പി.ഐ. പഴഞ്ഞി ബ്രാഞ്ച് സമ്മേളനം സമാപിച്ചു
മുളമുക്ക് പ്രദേശത്ത് അനുവദിച്ച അംഗൻവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തുന്ന വെളിയങ്കോട് പഞ്ചായത്തിനെതിരെ സി പി ഐ പഴഞ്ഞി ബ്രാഞ്ച് സമ്മേളനം പ്രതിഷേധിച്ചു
25ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി CPI വെളിയങ്കോട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ പഴഞ്ഞി ബ്രാഞ്ച് സമ്മേളനം 12/01/2025ന്
സ: ജയൻ നഗറിൽ മുതിർന്ന അംഗം സ.പി പി മുഹമ്മദ് കുട്ടി പതാക ഉയർത്തി.
പാർട്ടി ജില്ലാ സെക്രട്ടറി സ: പി. കെ. കൃഷ്ണദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു കെ വേണു അധ്യക്ഷനായി,
സെക്രട്ടറി ടി കെ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു, ബുഷറ നൗഷാദ് അനുശോചനപ്രമേയവും, പ്രദീപ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു,
ജില്ലാ കമ്മറ്റി മെമ്പർ പി പി ഹനീഫ , എൽ സി സെക്രട്ടറി ഫസലു റഹ്‌മാൻ,മണ്ഡലം കമ്മിറ്റി മെമ്പർമാരായ കെ കൃഷ്ണകുമാർ,പ്രബിത പുല്ലൂണി,കിസാൻ സഭാ നേതാവ് അബ്ദുൽ റസാക്ക് എന്നിവർ അഭിവാദ്യങ്ങൾ നേർന്നു.
ഷാഫി മടയപറമ്പിൽ പ്രമേയം അവതരിപ്പിച്ചു.
മുളമുക്ക് പ്രദേശത്ത് അനുവദിച്ച അംഗൻവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തുന്ന വെളിയങ്കോട് പഞ്ചായത്തിനെതിരെ സി പി ഐ പഴഞ്ഞി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ പ്രതിഷേധിച്ചു.
ജനകീയ കൂട്ടായ്മയുടെ ഫലമായി വിട്ട് കിട്ടിയ പൂഴിക്കുന്ന്-കനോലികനാൽ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വേണ്ടി രാജ്യസഭാ എം പി സ.പി പി സുനീർ ന് അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് വേണ്ടി നിവേദനം നൽകാനും ഈ സമ്മേളനം തീരുമാനിച്ചു
ടി കെ മനോജിനെ സെക്രട്ടറിയായും ചന്ദ്രൻ പഴഞ്ഞിയെ അസിസ്റ്റന്റ് സെക്രട്ടറിയായും സമ്മേളനം തിരഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments