വെളിയങ്കോട് പൂക്കൈതക്കടവിൽ ചായക്കട തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
വെളിയങ്കോട് പൂക്കൈതക്കാടവിൽ ചേരിക്കല്ലിൽ ബാലൻ്റെ ചായക്കട നടത്തുന്ന ഓല ഷെഡ്ഡ് പുലർച്ചെ തീയിട്ട് നശിപ്പിച്ച കേസിൽ വെളിയങ്കോട് പൂക്കൈതക്കടവ് ഉള്ളാട്ടയിൽ ആലു മകൻ 41 വയസ്സുള്ള സുബൈർ എന്ന ചൊറിയൻ സുബൈറിനെയാണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിലുള്ള പൊന്നാനി പോലിസ് സംഘം അറസ്റ്റ് ചെയ്തത്.കേസിൽ മറ്റ് പ്രതികളുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരുന്നുണ്ട്.എസ്ഐ ആനന്ദ് T , അനിൽ TD,അനിൽകുമാർ J, വിനോദ് T ,സീനിയർ സിവിൽ പോലീസ് ഓഫീസർ സജു കുമാർ ,സജീഷ് സിവിൽ പോലീസ് ഓഫീസർമാരായ പ്രഭാത് , വിനോദ് ,അനൂപ് ,കൃപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments