Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം : കെ.എസ്.എസ്.പി.യു.


പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം : കെ.എസ്.എസ്.പി.യു.

1-07-2024 മുതൽ പ്രാബല്യത്തിൽ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് 33-ാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മൂക്കുതല ചിത്രൻ നമ്പൂതിരി സ്മാരക പെൻഷൻ ഭവനിൽ വെച്ച് നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥൻ ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി. ഭാസ്കരൻ നമ്പ്യാർ അദ്ധ്യക്ഷതവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡണ്ട് വി. ഇസ്മായിൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തിയത് . ബ്ലോക്ക് സെക്രട്ടറി വി.വി.ഭരതൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി വാർഷിക റിപ്പോർട്ടും ട്രഷറർ ഇ. വനജാക്ഷി അവുചെലവുകണക്കും അന്തരിപ്പിച്ചു. സമ്മേളനത്തിൽ വെച്ച് മുതിർന്ന അംഗങ്ങളായ ടി.വി. ഇബ്രാഹിം കുട്ടി , കുഞ്ഞാമടീച്ചർ, കെ.വി ലക്ഷ്മിക്കുട്ടി അമ്മ, എം. വേണു ഗോപാലൻ, എ. ജി. ഇന്ദിരാദേവി, ഇവനജാക്ഷി , പി. സതി എന്നിവരെ പൊന്നാട ചാർത്തിയും മെമൻ്റോ നൽകിയും ആദരിച്ചു. സവാഗതരായ ടി. കുഞ്ഞു കുഞ്ഞൻ, പി.രാമചന്ദ്രൻ, കെ.കൃഷ്ണദാസ്, എൻ. സതീശൻ, കാർത്ത്യായനി തുടങ്ങിയവരെ ബൊക്കെ നൽകി സംഘടനയിലേക്ക് സ്വീകരിച്ചു. വെളിയം കോട് സെക്രട്ടറി കൃഷ്ണൻ പോറ്റി, പെരുമ്പടപ്പ് സെക്രട്ടറി അബ്ദു മാസ്റ്റർ, അലങ്കോട് സെക്രട്ടറി സതീശൻ എന്നിവർ ആശംസകൾ നേർന്നു. ആദരിക്കപ്പെട്ടവരും നവാഗതരും സമുചിതമായി മറുപടി പറഞ്ഞു. സി. പ്രഭാകരൻ മാസ്റ്റർ അവതരിപ്പിച്ച പ്രമേയങ്ങൾ യോഗം ഐക്യ ക്യ കണ്ഠേന അംഗീകരിച്ചു. ഇ ഉണ്ണിമാധവൻ മാസ്റ്റർ സ്വാഗതവും പി. കാദർമാസ്റ്റർ കൃതജ്ഞതയും പറഞ്ഞു.
തുടർന്നു വരണാധികാരി ടികൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞടുപ്പും നടന്നു. ഭാരവാഹികളായി പ്രസിഡൻ്റ് 
പി.ഭാസ്കരൻ നമ്പ്യാർ, സെക്രട്ടറി - പി.എൻ. കൃഷ്ണമൂർത്തി, ട്രഷറർ ഇവനജാക്ഷി എന്നിവരെയും 21 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും, 17 അംഗ ബ്ലോക് കൗൺസിലും തിരഞ്ഞെത്തു. വനിതാ ഫോറം, സാംസ്കാരിക സമിതി, സാന്ത്വനം കമ്മറ്റി, പരാതി പരിഹാര സെൽ, വായനശാല കമ്മിറ്റി തുടങ്ങിയ വിവിധ കമ്മറ്റികളും തിരഞ്ഞെടുത്തു. 
ഉച്ച ഭക്ഷിണത്തിനു ശേഷം പുതിയ ഭരണ സമിതിയുടെ ആദ്യയോഗം 2 മണിക്കു ചേർന്നു. 2025 ലെ ബഡ്ജറ്റ് പാസാക്കി. ഫെബ്രുവരി 22 ന് നടക്കുന്ന ബ്ലോക്ക് സമ്മേളനത്തിൻ്റെ തയ്യാറെടുപ്പുകളെ കുറിച്ചും യോഗം ചർച്ച ചെയ്തു. കെ.വി. സേതു മാധൻ കൃതജ്ഞത രേഖപ്പെടുത്തി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments