Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരളത്തിന്റെ ഐക്യം രാജ്യത്തിനാകെ മാതൃക - കർണാടക ഉപമുഖ്യമന്ത്രി


കേരളത്തിന്റെ ഐക്യം രാജ്യത്തിനാകെ മാതൃക - കർണാടക ഉപമുഖ്യമന്ത്രി

പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി 


ഇന്ത്യക്കുവേണ്ടി കേരളത്തിന്റെ ഐക്യം രാജ്യത്തിനാകെ മാതൃകയാണ്. കർണാടക തിരഞ്ഞെടുപ്പിൽ ബി.ജെ.പി. യെ പരാജയപ്പെടുത്താൻ ഇടതു വലതു വ്യത്യാസമില്ലാതെ കൂടെനിന്നത് നന്ദിയോടെ ഓർക്കുന്നു. കോൺഗ്രസ് എന്ന ആശയത്തെ കർമത്തിലൂടെ മുന്നോട്ടു നയിച്ചു മാതൃക കാണിച്ച പൊതുപ്രവർത്തകനായിരുന്നു പി.ടി. മോഹനകൃഷ്‌ണനെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കെ.പി.സി.സി. മുൻ പ്രസിഡന്റ് വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. മതേതരത്വത്തിനുവേണ്ടി നിലകൊണ്ട പി.ടി. മോഹനകൃഷ്‌ണന്റെ സ്‌മരണയിൽ നൽകുന്ന പുരസ്‌കാരം സമാധാനത്തിന്റെ സന്ദേശ വാഹകനായ പാണക്കാട് സാദിഖലി തങ്ങൾക്ക് നൽകുന്നതുതന്നെ പൊതുസമൂഹത്തിന് നൽകുന്ന വലിയ സന്ദേശമാണ്. പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം ഡി.കെ. ശിവകുമാറിൽനിന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. ഒരുപാട് പുരസ്‌കാരങ്ങൾ പലർക്കും നൽകിട്ടുണ്ടെങ്കിലും പി.ടി. മോഹനകൃഷ്‌ണന്റെ സ്‌മരണ നിറഞ്ഞ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽ അഭിമാനമാണെന്നും എന്റെ കുടുംബവുമായും സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുമായി ആത്മബന്ധമുണ്ടായിരുന്നു മോഹനകൃഷ്‌ണനെന്നും തങ്ങൾ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പി.പി. സുനീർ എം.പി. യെ പൊന്നാട അണിയിച്ചു ചടങ്ങിൽ ആദരിച്ചു. പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക മാധ്യമ പുരസ്‌കാരം പ്രശാന്ത് നിലമ്പൂരിനും (ഏഷ്യാനെറ്റ്), നളിനി മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം ചിത്ര ഗോപിനാഥിനും, പ്രൊഫ. കടവനാട് മുഹമ്മദ് സ്‌മാരക പുരസ്‌കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണുക്കും, ടിയാർസി സ്‌മാരക പുരസ്‌കാരം ജിയോ മാറഞ്ചേരിക്കും പി.ടി. സുധീർ ഗോവിന്ദ് സ്‌മാരക പുരസ്‌കാരം പ്രവാസി വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മടപ്പാട്ട് അബൂബബക്കറിനും കൈമാറി. വയലിൻ വിസ്‌മയം ഗംഗ ശശിധരനെ ഉപഹാരംനൽകി അനുമോദിക്കുകയും സോപാനം സ്‌കൂൾ പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലങ്കോടിനെ ആദരിക്കുകയും ചെയ്‌തു. കവി ആലങ്കോട് ലീലാകൃഷ്‌ണൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിശിഷ്‌ടാതിഥിയുമായിരുന്നു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അനുസ്‌മരണ പ്രഭാഷണം നടത്തി. എം.കെ. രാഘവൻ എം.പി., പി. നന്ദകുമാർ എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്‌മായിൽ മൂത്തേടം, അഡ്വ. വി.എസ്. ജോയ്, പി.കെ. കൃഷ്‌ണദാസ്‌, അഷ്‌റഫ് കോക്കൂർ, അഡ്വ. ഇ. സിന്ധു, സി. ഹരിദാസ്, പി.ടി. അജയ്‌മോഹൻ, കെ.പി. നൗഷാദലി, അഡ്വ. എ.എം. രോഹിത്, കല്ലാട്ടേൽ ഷംസു, കെ.എം. അനന്തകൃഷ്‌ണൻ, മുസ്‌തഫ വടമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments