മാറഞ്ചേരി പഞ്ചായത്ത് നടത്തുന്ന വികസന സെമിനാർ മാറ്റിവെക്കണം. യുഡിഫ്
ജനുവരി 27 തിങ്കളാഴ്ച കാഞ്ഞിരമുക്ക് മദർപ്ലാസയിൽ നടക്കുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ വികസന സെമിനാർ മാറ്റിവെച്ചു നിയമവിധേയമായി നടത്തണമെന്ന് മാറഞ്ചേരി പഞ്ചായത്ത് UDF കമ്മിറ്റി ആവശ്യപ്പെട്ടു.വികസന സെമിനാർ നടത്തുന്നതിന് മുന്നെ നിയമ പ്രകാരം ഭിന്നശേക്ഷി ഗ്രാമസഭയും വയോജന ഗ്രാമസഭയും നിർബന്ധമായും നടത്തണം. എന്നാൽ എല്ലാ നിയമങ്ങളെയും ലംഘിച്ചാണ് പഞ്ചായത്ത് വികസന സെമിനാർ നടത്തുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിയമം ലംഘിച്ചു നടത്തുന്ന ഈ വികസന സെമിനാറിൽ യുഡിഫ് ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുക്കേണ്ടതില്ലെന്ന് യുഡിഫ് മാറഞ്ചേരി മണ്ഡലം നേതൃത്വം അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments