Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു .


വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു .


വെളിയംങ്കോട് ഗ്രാമപഞ്ചായത്തും, പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ 2024 - 25 സംരംഭക വർഷം 3.0 ൻ്റെ ഭാഗമായി നടത്തപ്പെട്ട സംരംഭക സഭയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്തിൻ്റെ അധ്യക്ഷതയിൽ എരമംഗലം കിളിയിൽ പ്ലാസയിൽ ചേർന്ന സംരംഭക സഭയിൽ 
100 - ൽ പരം പേർ പങ്കെടുത്തവരിൽ 64 പേർ സംരംഭകർ ആയിരുന്നു . പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീമതി . സിന്ധു .യം.ബി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , മെമ്പർമാരായ 
പി. വേണുഗോപാൽ , റസ്ലത്ത് സെക്കീർ , ഹസീന ഹിദായത്ത് കുടുംബശ്രീ ചെയർപേഴ്സൺ പുഷ്പ , തുടങ്ങിയവർ സംസാരിച്ചു .

പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിലെ റിസോഴ്സ് തുഷാര വിവിധ സ്കീമുകൾ , ലൈസൻസുകൾ എന്നിവയെ സംബന്ധിച്ച് ക്ലാസ്സുകൾ നൽകി . കേരള ബാങ്ക് മാനേജർ ശുഭ , എസ് .ബി .ഐ ബാങ്ക് മാനേജർ ജോസ്‌മി ജോസഫ് തുടങ്ങിയവർ ലോൺ , തുടങ്ങി മറ്റ് വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു . തുടർന്ന് ലോൺ സാങ്ഷൻ ലറ്ററുകൾ , പ്രൈം 
മിനിസ്റ്റേർസ് എംപ്പോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം , മുദ്ര വായ്പ സർട്ടിഫിക്കറ്റുകൾ , ഫുഡ് റജിസ്ട്രേഷൻ , പൊലൂഷൻ കൺട്രോൾ ബോർഡ് ലൈസൻസ് , ഉദ്യം രജിസ്ട്രേഷൻ , പേയ്ക്കിംഗ് ലൈസൻസ് 
തുടങ്ങി വിവിധങ്ങളായ ലൈസൻസുകളുടേയും , വായ്പകളുടെയും വിതരണം നടന്നു . 
സംരംഭകരുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു വ്യവസായ വികസനഓഫീസർ സിന്ധു വിശദീകരണം നൽകി. യോഗത്തിന് പെരുമ്പടപ്പ് പഞ്ചായത്ത്‌ ഇ ഡി ഇ അർഷിദ.വി എം നന്ദി പറഞ്ഞു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments