പൊളിഞ്ഞ റോഡിന്റെ നവീകരണം ആവശ്യപ്പെട്ടു പരിച്ചകം റോഡിൽ കുത്തിയിരിപ്പ് സമരവുമായി പഞ്ചായത്ത് അംഗങ്ങൾ
മാറഞ്ചേരി പരിചകം റോഡിൽ ഓട്ടോ സ്റ്റാൻഡിനടുത് ജലജീവൻ മിഷന്റെ പണിയുടെ ഭാഗമായി പൊളിച്ച റോഡ് ശരിയാക്കാത്തത്തിൽ നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടി ആകാത്തതിന്റെ പശ്ചാത്തലത്തിൽ വാർഡ് മെമ്പർ സുലൈഖ റസാഖ് റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി. മെമ്പറുടെ സമരത്തിന് പിന്തുണ നൽകി മെമ്പർമാരായ സംഗീത രാജനും T. മാധവനും ഓട്ടോ തൊഴിലാളികളും നാട്ടുകാരും എത്തി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പെരുമ്പടപ്പ് പോലീസ് മെമ്പർമാരുമായി ചർച്ച നടത്തിയപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി വ്യക്തമായ മറുപടി നൽകിയാലേ പിന്മാറൂ എന്ന മെമ്പർമാരുടെ തീരുമാനത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ജല ജീവൻ മിഷൻ ഓവർസിയറെ വിളിച്ചു വരുത്തുകയായിരുന്നു. നാളെ (07/01/2025)ന് വൈകുന്നേരം 5 മണിക്ക് മുന്നെ റോഡ് പണി പൂർത്തീകരിക്കും എന്ന് പെരുമ്പടപ്പ് പോലീസിന്റെ സാന്നിധ്യത്തിൽ ഓവർസിയർ ഉറപ്പ് നൽകിയതിനെ തുടർന്ന് മെമ്പർമാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments