''ദിവ്യാങ്കം'' മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം സമാപിച്ചു.
2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഭിന്നശേഷി കലോത്സവം പുറങ്ങ് പൂച്ചാമം ബീവൂസ് ലോഞ്ചില്‍ വെച്ച് വര്‍ണ്ണ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു.
രാവിലെ നടന്ന കലോത്സവ ഉദ്ഘാടനം -വഖഫ് ബോർഡ് ചെയർമാൻ------- അഡ്വ. എം കെ സക്കീര്‍ നിര്‍വ്വഹിച്ചു. നിഷ്കളങ്ക സ്നേഹത്തിന്റെ വര്‍ണോത്സവമാണ് ഇതെന്ന് അഡ്വക്കറ്റ് സക്കീര്‍ പറഞ്ഞു.
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന തലത്തില്‍ തന്നെശ്രദ്ദേയമായ മാറഞ്ചേരി സ്പെക്ട്രം സ്പ്ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാൻറ് മേളo ഉള്‍പ്പടെ, പ്രായ ബേധമന്യെ മാറഞ്ചേരി മാനസീകരോഗ്യ കേന്ദ്രം, പഞ്ചായത്തിലെ വിവിധ സ്കൂളുകള്‍, അംഗനവാടികള്‍, സ്പെക്ട്രം സ്കൂള്‍ എന്നിവിടങ്ങളിലെ നൂറോളം കുട്ടികളും മുതിര്‍ന്നവരുമായ നൂറോളം പേരുടെ കലാപരിപാടികളാണ് ''ദിവ്യാങ്ക''ത്തിന്റെ ഭാഗമായി വേദിയില്‍ അരങ്ങേറിയത്.
പരിപാടിയുടെ ഭാഗമായി -വ്യത്യസ്ത മേഖലകളിൽമികവുതെളിയിച്ച -ഭിന്നശേഷി പ്രതിഭകളെ ഉപഹാരം നല്‍കി ആദരിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു മുഖ്യ അതിഥി ആയിരുന്ന ചടങ്ങില്‍ -ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺനിഷ വലിയവീട്ടിൽസ്വാഗതം പറഞ്ഞു.
മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പർ ഷിഹാബ്, -പഞ്ചായത്ത് മെമ്പർമാർ--വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രതിനിധികൾ എന്നിവർ പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ ടി -എന്നിവർ ആശംസകൾ അറിയിച്ചു--ഐ സി ഡി എസ് സൂപ്പർവൈസർ നിഷാ ചടങ്ങിന് നന്ദി രേഖപ്പെടുത്തി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments