എം പി വിരേന്ദ്രകുമാർ സാംസ്കാരിക സമിതി എള്ളു കൃഷി ആരംഭിച്ചു
എം പി വിരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം കമ്മിറ്റി പഴയകാല കൃഷിയായ എള്ള് കൃഷി ജനങ്ങളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അയിരൂർ എം എൽ എ റോഡ് പരിസരത്തുള്ള നെല്ലിക്ക പറമ്പിൽ മൊയ്‌തുണ്ണി കുട്ടിയുടെ സ്ഥലം പാട്ടത്തിനെടുത്ത് എള്ളു കൃഷി തുടങ്ങി. പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ സാർ എള്ളു വിതച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് കൃഷി ഓഫീസർ ചിപ്പി മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് വിജയലക്ഷ്മി, സമിതി ജോയിന്റ് സെക്രട്ടറി ദീപു കുന്നംവീട്ടിൽ എന്നിവരും വിദ്യാർത്ഥികളും കർഷകരും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments