മനുഷ്യ ജാലിക സന്ദേശ പ്രയാണം സമാപിച്ചു
റിപ്പബ്ലിക് ദിനത്തിൽ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി
പൊന്നാനിയിൽ നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച പ്രചരണ സമാപിച്ചു. എടപ്പാളിൽ മർഹും. കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ മഖാം സിയാറത്തോടെയാണ് രണ്ടാം ദിവസം പ്രയാണം ആരംഭിച്ചത്. നമസ്ത ജില്ല മുശാവറ അംഗം ഇബ്രാഹിം ബാഖവി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം പുതുപൊന്നാനിയിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ ബസ്റ്റാന്റിൽ സമാപിച്ചു.
എസ്.വൈ.എസ് മലപ്പുറം ജില്ല സെക്രട്ടറി റാഫി പെരുമുക്ക് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ടി.എ റഷീദ് ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. ശഹീർ അൻവരി പുറങ്ങ്, ശാഹിദ് തങ്ങൾ, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, കെ സെയ്ദ് ഹാജി, സുലൈമാൻ ഫൈസി, കുഞ്ഞിമുഹമ്മദ് കടവനാട്, എ.എം ഹസ്സൻ ബാവ ഹാജി, സി.എം അശ്റഫ് മൗലവി, വി.എ ഗഫൂർ, എം.പി നിസാർ, യു.കെ അമാനുല്ല, ഇർശാദ് അശ്റഫി, കെ.വി മുജീബ് റഹ്മാൻ മൗലവി, കെ.വി.എം കഫീൽ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments