Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംസ്കാരസാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു


സംസ്കാരസാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

നമ്മളിൽ നിന്നും മൺമറഞ്ഞുപോകുന്ന മഹാരഥന്മാരെ അനുസ്മരിക്കുന്നതോടൊപ്പം തന്നെ അവർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ഉയർത്തി പിടിക്കാനുള്ള
 സാംസ്കാരിക പ്രവർത്തനങ്ങൾ രാഷ്ട്രീയപാർട്ടികൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് എഴുത്തുകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയപാർട്ടികളുടെ സാംസ്കാരിക ഇടപെടലുകൾ കുറയുന്നത് നാടിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരസാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗ്, സാഹിത്യകാരൻ എം. ടി വാസുദേവൻ നായർ, ഗായകൻ പി ജയചന്ദ്രൻ തുടങ്ങിയവരെയാണ് മാറഞ്ചേരിയിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചത്. യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയമോഹൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിതി പൊന്നാനി നിയോജകമണ്ഡലം ചെയർമാൻ ടി. ശബരീഷ് കുമാർ അധ്യക്ഷനായി. എം.വി ശ്രീധരൻ മാസ്റ്റർ, പ്രണവം പ്രസാദ്, മുസ്തഫ വടമുക്ക്, ഉണ്ണികൃഷ്ണൻ പൊന്നാനി, രുദ്രൻ വാരിയത്ത്, ടി. ശ്രീജിത്ത്, രമേഷ് അമ്പാരത്ത്, മഹേഷ് വാക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments