കലാകാരന്മാരെ സംസ്കാര സാഹിതി ആദരിച്ചു
പൊന്നാനി : തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം മേളയിൽ നിരവധി അംഗീകാരം ഏറ്റുവാങ്ങി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ അണിയറ പ്രവർത്തകരെ സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. പൊന്നാനിയിൽ ചിത്രീകരിച്ച് പൊന്നാനിക്കാരായ അണിയറ പ്രവർത്തകർക്കാണ് ആദരവ് നൽകിയത്. മുൻ കെപിസിസി പ്രസിഡണ്ട് കെ മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ടി.പി. ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം വി .സെയ്ത് മുഹമ്മദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗങ്ങളായ അഡ്വ.എ. എം. രോഹിത്, ഷാജി കാളിയത്തേൽ, ഡിസിസി വൈസ് പ്രസിഡണ്ട് വി. ചന്ദ്രവല്ലി, ഡിസിസി ജനറൽ സെക്രട്ടറി സിദ്ദിഖ് പന്താവൂർ, വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ടി. അബ്ദുൽകാദർ, പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, സംസ്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, ഡിസിസി അംഗം പുന്നക്കൽ സുരേഷ്, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ, പൊന്നാനി മണ്ഡലം പ്രസിഡണ്ട് കെ. ജയപ്രകാശ്, മാറഞ്ചേരി മണ്ഡലം പ്രസിഡണ്ട് ടി. ശ്രീജിത്ത്, നന്നമുക്ക് മണ്ഡലം പ്രസിഡണ്ട് നാഹിർ ആലുങ്ങൽ, പെരുമ്പടപ്പ് മണ്ഡലം പ്രസിഡണ്ട് വി .കെ. അനസ് ,ടി.പി. കേരളീയൻ, അടാട്ട് വാസുദേവൻ മാസ്റ്റർ, യൂസഫ് ഷാജി, ബഷീർ അമ്പലയിൽ,രമേശ് അമ്പാറത്ത്, ഹുറൈർ കൊടക്കാട്ട്, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ. പവിത്രകുമാർ, എം. അബ്ദുല്ലത്തീഫ് പൊന്നാനി, പ്രവിത കടവനാട്, ജയപ്രകാശ് ഹരിഹരൻ, സി .കെ. മോഹനൻ, കെ.പി.റാസിൽ , രഞ്ജിത്ത് പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments