Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വനംവകുപ്പ് ഓഫീസ് ആക്രമണം: പി.വി അൻവർ അറസ്റ്റിൽ


വനംവകുപ്പ് ഓഫീസ് ആക്രമണം: പി.വി അൻവർ അറസ്റ്റിൽ


മലപ്പുറം: നിലമ്പൂരിൽ വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ പി.വി അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് മലപ്പുറം എസ്പി നിലമ്പൂരിലെത്തിയിരുന്നു.

വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. പി.വി അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. പിഡിപിപി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ പാർട്ടിയായ ഡിഎംകെ പ്രവർത്തകർ വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്. പിന്നാലെ പ്രതിഷേധക്കാർ ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments