തണൽ പുരയിട കൃഷി: സൗജന്യ വിത്ത് വിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു
മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റി നടപ്പിലാക്കുന്ന തണൽ പുരയിട കൃഷിയുടെ 8-ാം ഘട്ടത്തിൻ്റെ ഉദ്ഘാടനം പ്രമുഖ കർഷക സീനത്ത് കോക്കൂർ നിർവ്വഹിച്ചു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. പുരയിട കൃഷിയിൽ പങ്കാളിയായവർക്കുള്ള പതിനൊന്ന് ഇനം സൗജന്യ വിത്തുകളുടെ വിതരണം സീനത്ത് കോക്കൂർ നിർവ്വഹിച്ചു. കഴിഞ്ഞ എട്ട് വർഷമായി നടന്ന് വരുന്ന തണൽ പുരയിട കൃഷിയിൽ നാനൂറോളം കുടുംബങ്ങൾ പങ്കാളികളാണ്. ശാന്തി ബാലൻ സ്വാഗതവും മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments