റിപ്പബ്ലിക് ദിനത്തിൽ പെരുമ്പടപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതവിംഗ് സംഘടിപ്പിച്ച എകദിന ശില്പശാല ശ്രദ്ധേയമായി.
പെരുമ്പടപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി വനിതവിംഗ് എകദിന ശില്പശാല സംഘടിപ്പിച്ചു. സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ക്ലാസ്സിന് ഒക്സ്ഫോഡ് പ്രെസ്സ് ട്രൈനെർ സൈദ് ഹാരിസ് മാസ്റ്റർ നേതൃത്വം നൽകി. റംഷാദ് സൈബർമീഡിയ മോഡറേറ്റർ ആയി. ചടങ്ങിന് വനിത വിംഗ് യൂണിറ്റ് പ്രസിഡന്റ് സുജാത മൊണാലിസ അധ്യക്ഷതവഹിച്ചു. വനിതാവിംഗ് ജില്ലവൈസ്പ്രസിഡന്റ് ആരിഫ ഉത്ഘാടനം നിർവഹിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സലാഹുദ്ധീൻ സ്കൈലാർക്ക്, മുൻ പ്രസിഡന്റ് യൂസഫ് അറഫ, വനിതാവിംഗ് പ്രതിനിധി ഷഹാന ഐറിസ് , ഉപദേശക സമിതി ചെയർമാൻ അബ്ദുറഹ്മാൻ, യൂത്ത് വിംഗ് സെക്രട്ടറി മെഹ്‌റൂഫ് ബില്ല്യാനായർ, ജില്ലകമ്മിറ്റി മെമ്പർ രവി മിൽമ, മുഹ്സിൻ ഹോംസ്റ്റൈൽ എന്നിവർ ആശംസകൾ അറിയിച്ചു. വനിതാവിംഗ് സെക്രട്ടറി ലിംസാ ഫ്‌ളമിഗോ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രെഷറർ ഷാജിത ആമി നന്ദി പ്രകാശിപ്പിച്ചു...
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments