എം.ഐ ട്രെയിനിംഗ് കോളേജിൽ പെയിൻ ആൻഡ് പാലിയേറ്റീവ് ഫണ്ട് ശേഖരണവും ബോധവത്കരണ ക്യാംപയിനും സംഘടിപ്പിച്ചു
പൊന്നാനി എം.ഐ ട്രെയിനിംഗ് കോളേജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലബ്, ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പൊന്നാനി യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫണ്ട് ശേഖരണവും ബോധവത്കരണവും സംഘടിപ്പിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, അതിനൊപ്പം ആവശ്യക്കാർക്കായുള്ള സഹായധനം ശേഖരിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഈ പരിപാടി.
ബോധവത്കരണ ക്യാംപയിൻ മൗനത്തുല്‍ ഇസ്ലാം സഭാ സെക്രട്ടറിയായ ശ്രീ. എ.എം. അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു. ഫണ്ട് ശേഖരണ പരിപാടി എം.ഐ ട്രെയിനിംഗ് കോളേജിന്റെ പ്രിൻസിപ്പാളായ ഡോ. നസീറലി എം.കെ. ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി , കോളേജിലെ വിദ്യാർത്ഥികൾ പൊന്നാനി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ എത്തി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിച്ചു. കൂടാതെ, പൊതുജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ ₹73,119 എന്ന വൻ തുകയും ശേഖരിച്ച് ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി.
പരിപാടിയിൽ അമീൻ ഫാറൂഖ്, ഷരീഫ്, ആർ.വി. അഷ്‌റഫ്, സാജിദ് റഹ്മാൻ, അശ്വതി ടി.എസ്., സുമയ്യ, തഷ്മീര, അശ്വതി ശ്രീരാജ്, അനഘ,മുൻഷിദ എന്നിവർ പ്രസംഗിച്ചു.
പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പൊതുജനങ്ങളുടെ ഉത്സാഹപൂർണമായ പിന്തുണയേയും ധാരാളമായ സംഭാവനകളേയും സംഘാടകരും വിദ്യാർത്ഥികളും ആദരവോടെ സ്വാഗതം ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments