സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമിയുടെ പുതുവത്സരാഘോഷം വേറിട്ട പരിപാടികളോടെ നടന്നു
പെരുമ്പടപ്പ്: പുതുവർഷം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിപുലമായ പരിപാടികളോടെ നടന്നു. വായന അന്യം നിന്ന് പോകുന്ന വർത്തമാനകാല സാഹചര്യത്തിൽ സൈബർമീഡിയ ഒരു ലൈബ്രറിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികളുടെ ലൈബ്രറി എഴുത്തുകാരൻ റഫീഖ് പട്ടേരി ഉത്ഘാടനം നിർവഹിച്ചു. ചടങ്ങ് റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു. സൈബർമീഡിയ കലണ്ടർ കരീം പനമ്പാട്, ജലീൽ കുവ്വക്കാട്ടയിലിന് നൽകി പ്രകാശനം നിർവഹിച്ചു. പുതിയ അധ്യായന വർഷത്തെ ബ്രൗഷർ മോട്ടിവേഷൻ ട്രൈനെർ ജാബിർ സിദ്ധീഖ് കോഴ്സ് ഡയറക്ടർ സുനിത ജയരാജിന് നൽകി പബ്ലിഷ് ചെയ്തു.
വിദ്യാർത്ഥികളുടെ ഗാനലാപനവും പ്രസംഗമത്സരങ്ങളും നടന്നു. ഇടശ്ശേരിയുടെ കവിതയെ ആസ്‌പദമാക്കി മോണ്ടിസ്സൊറി വിദ്യാർത്ഥികളുടെ പൂതപാട്ട് ശ്രദ്ധേയമായി. ഗ്രൂപ്പ് ഡാൻസ് മത്സരം, അറേബ്യൻ ഡാൻസ്, സദസ്സിന് വ്യത്യസ്തത നൽകി. പ്രദേശത്തെ കലാകാരൻ റഫീഖ് പാലപ്പെട്ടി സൈബർമീഡിയയുടെ അധ്യാപിക മോനിഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അധ്യാപകരായ അർഷിദ ടിപി റീനു പിജെ എന്നിവർ ഉപഹാരങ്ങൾ നൽകി. വിദ്യാർത്ഥികൾ ഉപഹാരങ്ങൾ കൈമാറുന്ന ചടങ്ങ് ഷഫീല, ഫർഷിത എന്നിവർ നേതൃത്വം നൽകി. പുതുവത്സര കേക്ക് കട്ടിങ് ഷുഹൈബ് റിയൽമീഡിയ, വിദ്യാർത്ഥി പ്രതിനിധി ഹൈറുന്നിസ എന്നിവർ നിർവഹിച്ചു.
യൂണിക് ഫൌണ്ടേഷൻ പൊന്നാനി, പ്രദേശത്തെ എഴുത്തുകാരായ ഹക്കീം വെളിയത്ത്, ജാഷിർ സിപി, സുബ്രഹ്മണ്യൻ അയിരൂർ, അലി എടി എന്നിവർ നവ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി. അധ്യാപകരായ പ്രബിത, ആയിഷ, എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു. ഷാജി കാളിയതേൽ, മുഹമ്മദ് വിആർ, ആസിഫ് കേക്ക് സ്റ്റോറീസ്, സലീം ഗ്ലോബ്, വഹാബ് ബാബു, ഷബീർ ചങ്ങനാത്, ആയിഷ ഫിദ, അസിസ് എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരായ ഹസീന സ്വാഗതവും ഷഹാന നന്ദിയും പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments