Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് ഹ്യദ്യം 2025 കാൻസൻ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു .


വെളിയങ്കോട് പഞ്ചായത്ത് ഹ്യദ്യം 2025 
കാൻസൻ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു . 


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് കാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു . ഹൃദ്യം 2025 എന്ന പേരിൽ ഗ്രാമ പഞ്ചായത്തിൻ്റെയും , കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ എം.വി. ആർ . കാൻസർ സെൻ്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ . രേണുക ഉദ്ഘാടനം ചെയ്തു .
ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയുടെ ഭാഗമായി കാൻസറിൻ്റെ അതിജീവിക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും വേണ്ടി എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടൽ ഷംസു അധ്യക്ഷത വഹിച്ചു . മുഖ്യാഥിതിയും , എം. വി.ആർ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓൺകോളജി വിഭാഗം തലവൻ ഡോ: നിർമ്മൽ പദ്ധതി വിശദീകരിച്ചു . 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് , ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസി റമീസ് , ഗ്രാമ പഞ്ചായത്ത് അംഗം ഹുസൈൻ പാടത്തകായിൽ തുടങ്ങിയവർ സംസാരിച്ചു . കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ജസീന ഹമീദ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഷാജി .വി നന്ദിയും പറഞ്ഞു . കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വാർഡുകൾ തോറും നടത്തിയ സർവ്വേ വഴി കണ്ടെത്തിയ പ്രാഥമിക പരിശോധനകൾ നടത്തിയവരിൽ നിന്നും , റജിസ്റ്റർ ചെയ്തവരിൽ നിന്നുമായി 170 ൽപരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു . ഇവരിൽ പരിശോധന വഴി ടെസ്റ്റുകൾ വേണ്ടവർക്ക് മാമോഗ്രാം ,പാപ്സ്പിയർ തുടങ്ങിയ ടെസ്റ്റുകൾ ക്യാമ്പിൽ സജ്ജീകരിച്ച മൊബൈൽ യൂണിറ്റിൽ വെച്ച് നടത്തുകയും ചെയ്തു . പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അറിയിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments