പെരുമ്പടപ്പ് ഷോപ്പിംഗ് ഫെസ്റ്റിവെൽ : ഫുട്ബോൾ ലീഗിൽ സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി ജേതാക്കളായി
പെരുമ്പടപ്പ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം വ്യാപാരി വ്യവസായി യൂത്ത് വിംഗ് സംഘടിപ്പിച്ച ഫുട്ബോൾ ലീഗിൽ സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി ജേതാക്കളായി.
പെരുമ്പടപ്പ്: ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന ശീർഷകത്തിൽ ഫുട്ബോൾ ലീഗ് ആവേശകരമായി പര്യവസാനിച്ചു. പെരുമ്പടപ്പ് ഷോപ്പിങ് ഫെസ്റ്റിവൽ പ്രചരണത്തിന്റെ ഭാഗമായി യൂത്ത് വിംഗ് സംഘടിപ്പിച്ച അണ്ടർ-16 മത്സരത്തിൽ പത്ത് ടീമുകൾ ആണ് പങ്കെടുത്തത്. വൈകീട്ട് 6മണിക്ക് തുടങ്ങിയ മത്സരങ്ങൾ അർദ്ധരാത്രിവരെ നീണ്ടുനിന്നു. ആവേശകരമായ മത്സരത്തിൽ സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി ജേതാക്കളായി. മെസ്കോ ഫർണീച്ചർ റണ്ണർഅപ്പ് നേടി. സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ ആവാസ് (മികച്ച കളിക്കാരൻ) സുഹൈൽ (മികച്ച ഗോൾകീപ്പർ) മെസ്കോ ഫർണീച്ചറിന്റെ സിനാൻ ( മികച്ച പ്രതിരോധം) ആയും തെരെഞ്ഞെടുക്കപ്പെട്ടു. മത്സരം നിയന്തിരിച്ചിരുന്നത് ഷബീർ ചങ്ങനാത്ത്, യാസീൻ പാലപ്പെട്ടി എന്നിവരായിരുന്നു.
ഫുട്ബോൾ ലീഗ് യൂത്ത് വിംഗ് പ്രതിനിധികളായ സകീർ എം എസ്, മെഹ്‌റൂഫ് ബില്യനയർ, ജംഷാദ് ലൗലി, മുസ്ഫർ മെസ്കോ, നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കാർമികത്വം വഹിച്ചു. കിക്കോഫ് ഉത്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല വൈസ്പ്രസിഡന്റ് ഇ പ്രകാശ് നിർവഹിച്ചു. പൊന്നാനി മണ്ഡലം പ്രസിഡന്റ് ഫൈസൽ മാറഞ്ചേരി, യൂണിറ്റ് പ്രസിഡന്റ് സലാഹുദ്ധീൻ സ്കൈലാർക്ക്, സെക്രട്ടറി വി ആർ മുഹമ്മദ്, മുഖ്യാതിഥികളായി. ജില്ല മെമ്പർ രവി മിൽമ, യൂണിറ്റ് വൈസ് പ്രസിഡന്റ് സൂരേഷ് പൂങ്ങാടൻ, പിഎസ്എഫ് കൺവീനർ ആസിഫ് കേക്ക്സ്റ്റോറീസ്, വനിതാവിംഗ് പ്രസിഡന്റ് സുജാത മൊണാലിസ എന്നിവർ ആശംസകൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments