പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് സ്വരാജ് ട്രോഫിയിൽ തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം.
ഇതോടെ അഞ്ചു തവണ തുടർച്ചയായി ട്രോഫി നേടുന്ന ബ്ലോക്ക് പഞ്ചായത്ത് ആയി മാറി. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ പദ്ധതി മാർഗ്ഗരേഖ പ്രകാരം ബ്ലോക്ക് പഞ്ചായത്തിന് നിഷ്കർഷിച്ചിട്ടുള്ള ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് സമഗ്രവും സുസ്ഥിരവുമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതോടൊപ്പം 100% പദ്ധതി വിഹിതവും വിനിയോഗിച്ചു കൊണ്ടാണ് തുടർച്ചയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം നിലനിർത്തിപോരുന്നത്
കാർഷിക മേഖല അടക്കമുള്ള ഉത്പാദന മേഖലയിലും ജൈവവൈവിധ്യ സംരക്ഷണ മേഖലയിലും സംരംഭകത്വ വികസനം ,ആരോഗ്യ സംരക്ഷണം ,ഭിന്നശേഷി സംരക്ഷണം ,പാർപ്പിടം -ദാരിദ്ര്യ ലഘൂകരണം ,ക്ഷീരവികസനം ,സാമൂഹ്യനീതി , അടക്കമുള്ള മേഖലകളിൽ മണ്ണ് -ജലം -വായു എന്നിവ സംരക്ഷിച്ചുകൊണ്ട് നിർത്തടാധിഷ്ഠിതമായും
ജനപക്ഷത്തു നിന്നുകൊണ്ടും നടപ്പാക്കിയ പദ്ധതികളുടെയും വിവിധ പരിപാടികളുടെയും ആകെ തുകയാണ് ഈ അവാർഡ്.
ജീവിതശൈലി രോഗപ്രതിരോധനത്തിനായി ഓപ്പൺ ജിമ്മുകളും വയോജന പാർക്കുകളും വിളർച്ചാരോഗികൾ ഇല്ലാത്ത ബ്ലോക്ക് പഞ്ചായത്തിനായി അരുണിമ വിളർച്ചാ പ്രതിരോധ പദ്ധതിയും, ഭിന്നശേഷി സംരക്ഷണത്തിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ സ്പെക്ട്രം സ്കൂളും ,അവിടുത്തെ കുട്ടികൾക്ക് തൊഴിൽ പരിശീലനവും ,തൊഴിൽ കേന്ദ്രവും ,അവരുടെ അമ്മമാർക്ക് സംരംഭവും അടങ്ങുന്ന പദ്ധതികൾ നടപ്പാക്കി .
കുട്ടികളിലെ ഭിന്നശേഷി ഏറ്റവും ചെറിയ പ്രായത്തിൽ കണ്ടെത്തി ചികിത്സ നൽകുന്ന ഏർലി ഇൻറർവെൻഷൻ സെൻറും പൊതുജനങ്ങളുടെ ധനസഹായവും കൂടി സ്വീകരിച്ചു മുന്നോട്ടുപോകുന്ന ഡയാലിസിസ് സെന്ററും മാതൃകയാണ്.
ജലസംരക്ഷണ രംഗത്ത് കുളങ്ങളുടെ നവീകരണം - വിസിബികൾ ,ഭിന്നശേഷി കലോത്സവം ,വയോജനോത്സവം, വനിതാ സാംസ്കാരിക ഉത്സവം, ജൈവവൈവിധ്യ ഉദ്യാനങ്ങൾ അടക്കമുള്ള പദ്ധതികൾ പൂർത്തിയാക്കിയാണ് ബ്ലോക്ക് മുന്നോട്ടു പോകുന്നത് .
വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഒപ്പം നിൽക്കുന്ന ഭരണസമിതി അംഗങ്ങൾ ,സെക്രട്ടറി ,ജീവനക്കാർ , വിവിധ നിർവഹണ ഉദ്യോഗസ്ഥർ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന പൊതുജനങ്ങൾ എന്നിവർക്കെല്ലാം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നന്ദി അറിയിക്കുന്നതായി പ്രസിഡൻറ് അഡ്വ.ഇസിന്ധു അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments