പൊന്നാനി മുല്ല റോഡിൽ അടച്ചിട്ട വീട്ടിൽ ഓടിളക്കി മോഷണം പ്രതി പിടിയിൽ
പൊന്നാനിയിൽ ഒരു മാസം മുമ്പ് വീട്ടുകാർ പുറത്ത് പോയ സമയം രാത്രിയിൽ വീടിൻ്റെ ഓടിളക്കി അകത്ത് കയറി 5 പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവിൽ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു.പൊന്നാനി പോലിസ് സ്റ്റേഷൻ പരിസരത്ത് താമസിച്ചിരുന്ന ഇപ്പൊൾ പുതിയിരുത്തിയിൽ വാടക കോർട്ടേഴ്‌സിൽ താമസിക്കുന്ന കപ്പൂരിൻ്റെ ഫൈസലിൻ്റെ മകൻ മങ്കാത്ത എന്ന് വിളിക്കുന്ന 28 വയസ്സുള്ള അൻസാറിനെയാണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്തിൻ്റെ നേതൃത്വത്തില് എസ്ഐ മാരായ അരുൺ R.U,വിനോദ് T, വിനോദ്.T.M, ആനന്ദ് .സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ. എസ്, സെബാസ്റ്റ്യൻ , മനോജ്.പി എന്നിവർ അടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്. പ്രതിക്ക് വെളിയംകോട് ഹൈവേ യില് നിർത്തിയിട്ട ലോറിയിൽ നിന്ന് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലും പ്രതിയാണ്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments