Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വർണ്ണാഭമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം



വർണ്ണാഭമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2024- 25 വർഷത്തെ ഭിന്ന ശേഷി കലോത്സവം മലപ്പുറം ജില്ലാ ഡപ്യൂട്ടി കലക്ടർ എസ്. എസ് .സരിൻ ( കെ.എ എസ് ) ഉദ്ഘാടനം ചെയ്തു . എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . പ്രശസ്ത പാട്ടുകാരി നസ്റിയ അശറഫ് , ഫ്ലവേഴ്സ് കോമഡ് ഉത്സവ് ഫെയിം പൂവിമോൾ ചടങ്ങിൽ മുഖ്യാതിഥികളായി.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ഭാരവാഹികളായ റംസി റമീസ് , മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , പഞ്ചായത്ത് മെമ്പർമാരായ ഷീജ ടീച്ചർ , താഹിർ തണ്ണിത്തുറക്കൽ , ആസൂത്രണ സമിതി ഉപധ്യക്ഷൻ കെ. കെ. ബീരാൻകുട്ടി , കെ.എം അനന്തകൃഷ്ണൻ , ടി .ബി ഷമീർ , ജലീൽ കീടത്തേൽ കനിവ് , പരിവാർ , വീൽ ചെയർ സംഘടന ഭാരവാഹികളായ സമദ് മാനത്ത് പറമ്പിൽ , 
എം. ടി. അബൂബക്കർ , ആയിഷ ടീച്ചർ സ്പ്രക്ടം , ഡോ:ഹരിയാനന്ദകുമാർ , പ്രജോഷ് മാസ്റ്റർ യു ആർ സി , അങ്കണവാടി , ആശ ടീം ലീഡർമാരായ കെ.സിന്ധു , സുകന്യ , തുടങ്ങിയവർ സംസാരിച്ചു . 

കലോത്സവത്തിൽ 120-ൽ പരം വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ നല്കി . ആടിയും , പാടിയും വർണ്ണശഭളമായി നടത്തപ്പെട്ട കലോത്സവത്തിന് ഗായകൻ അബ്സാർ എരമംഗലത്തിൻ്റെ പാട്ടുകൾ പകിട്ടേകി . 

ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ , ആശ , അങ്കണവാടി വർക്കേഴ്സ് , യു .ആർ സി , സ്പ്രക്ടം സ്കൂൾ ജീവനക്കാർ , പരിവാർ , വീൽ ചെയർ സംഘടന പ്രതിനിധികൾ , രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു . ഐ. സി ഡി. എസ് . സൂപ്പർ വൈസർ ബേബി സുജാത സ്വാഗതവും , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. മനോജ് കുമാർ നന്ദിയും പറഞ്ഞു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments