പൊന്നാനിയിൽ ലഹരി മാഫിയയുടെ തോന്ന്യാസം .വിലങ്ങിട്ട് പൊന്നാനി പോലീസ്
സമീപ കാലത്ത് ഉണ്ടായിട്ടുള്ള ലഹരി ഉപയോഗത്തെ തുടർന്നുള്ള അക്രമ സംഭവങ്ങൾ തടയുന്നതിൻ്റെ ഭാഗമായി
സംസ്ഥാനം ഒട്ടാകെ ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടന്നു വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി പൊന്നാനിയിൽ കഞ്ചാവ് വിൽപന നടത്തുന്നവരെ കുറിച്ച് നടത്തിയ തിരച്ചിലിൽ കഞ്ചാവ് പൊതി വിൽപ്പനയ്ക്കായി സൂക്ഷിച്ച അൻസാർ എന്ന കുള്ളൻ അൻസാറിനെയും ഉമ്പായി അൻസാറിനെയും പൊന്നാനി പോലിസ് ബുധനാഴ്ച രാത്രി 7 മണിയോടെ മുല്ല റോഡിൽ കടലോര മേഖലയിൽ നിന്നും പിടികൂടിയിരുന്നു.ഇവരെ പോലിസിന് ഒറ്റി കൊടുത്ത് എന്ന് ആരോപിച്ച് അർധരാത്രിയോടെ സംഘം ചേർന്ന് വടിവാളുമായി എത്തി ഇവരെ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയ പരിസരത്തെ രണ്ട് വീടുകൾ ആക്രമിച്ച് ജനൽ ചില്ലുകളും കുടിവെള്ള പൈപ്പുകളും മറ്റും വാളുകൊണ്ട് വെട്ടിയും അടിച്ച് തകർത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊന്നാനിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുമ്പ് മാരകായുധങ്ങളായ കത്തി, മഴു,കണ്ടെത്തിയതിനെ തുടർന്ന് ആയുധ നിയമപ്രകാരം കേസെടുത്ത് പോലിസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച പീക്കിരി നിസാം എന്ന് വിളിക്കുന്ന പൊന്നാനി ബസ്റ്റാൻ്റ് പരിസരത്ത് താമസിച്ചിരുന്ന നിസാമുദ്ധീനെയും , കുള്ളൻ അൻസാറിനെയും , ഉമ്പായി അൻസറിനെയും പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് , എസ് . ഐ. ആനന്ദ്, എ.എസ്.ഐ. മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ, സെബാസ്റ്റ്യൻ, മനോജ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് ഇരുപത്തിനാല് മണിക്കൂർ മുൻപ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments