പൊന്നാനി ആണ്ട്നേർച്ച സമാപിച്ചു
പൊന്നാനി : വിശ്വപ്രസിദ്ധ പണ്ഡിതനും സൂഫീവര്യനും പൊന്നാനി പള്ളി സ്ഥാപകനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ്റെ 518-ാം ആണ്ട്നേർച്ച സമാപിച്ചു. അഞ്ച് ദിനങ്ങളിലായി പൊന്നാനി മഖ്ദൂം സ്ക്വയറിൽ നടന്നുവന്ന നേർച്ചയിൽ അനുസ്മരണ സമ്മേളനം,സമൂഹ സിയാറത്ത്, സൗഹൃദ സംഗമം, മതപ്രഭാഷണം എന്നിവ നടന്നു. പ്രമുഖർ നേതൃത്വം നൽകി.
സമാപന ദിനമായ ഇന്നലെ രാവിലെ 8 മണിക്ക് നടന്ന ഖത്തം ദുആക്ക് അറക്കൽ ബീരാൻ കുട്ടി മുസ്‌ലിയാർ നേതൃത്വം നൽകി.
തുടർന്ന് അന്നദാനം നടന്നു.
വൈകീട്ട് 8.30 ന് നടന്ന സമാപന ആത്മീയ സമ്മേളനം വി.സെയ്തുമുഹമ്മദ് തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി ദിക്ർ ദുആ മജ്ലിസിന് നേതൃത്വം നൽകി. അബ്ദുൽ വാസിഅ് ബാഖവി കുറ്റിപ്പുറം ഉദ്ബോധനം നടത്തി.
പൊന്നാനി മഖ്ദൂം എം.പി മുത്തുക്കോയ തങ്ങൾ, അബ്ദുല്ല ബാഖവി ഇയ്യാട്, അബ്ദുസമദ് അഹ്സനി വെളിമുക്ക്, ഹംസ അഹ്സനി മീനങ്ങാടി, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് ചെറുവണ്ണൂർ, സഅദുദ്ദീൻ സഖാഫി മാളിയേക്കൽ, പി.കെ.എം കുഞ്ഞുമുഹമ്മദ്, കെ.വി അബ്ദുന്നാസർ (എം.ഡി അക്ബർ ട്രാവൽസ്), അബ്ദുറഹീം ഹാജി, അശ്റഫ് ഹാജി, ഇ.കെ സിദ്ദീഖ് ഹാജി, ടി.വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, പി.വി അബൂബക്കർ മുസ്‌ലിയാർ, അമ്മാട്ടി മുസ്‌ലിയാർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments