പെരുമ്പടപ്പിൽ യുവാവിനെ കൈയേറ്റം ചെയ്തു
പെരുമ്പടപ്പിൽ യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി സുബൈറിനാണ് മർദനമേറ്റത്. പരിക്കേറ്റ സുബൈറിനെ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
പുത്തൻപള്ളി വഖഫിന് കീഴിലെ പള്ളിപ്പറമ്പിൽ നിന്നും ചന്ദനമരം മോഷണം നടത്തിയ മഹല്ല് കമ്മിറ്റി മുൻ ഭാരവാഹികൾക്കെതിരെ കേസ് കൊടുക്കാനും മൊഴി നൽകാനും മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് സുബൈർ. ഇതിന്റെ വ്യക്തിവൈരാഗ്യം തീർക്കാൻ കാറിൽ സഞ്ചരിച്ചെത്തിയ യുവാവിനെ യാതൊരു പ്രകോപനവും കൂടാതെ തടഞ്ഞു നിർത്തി മുൻ സെക്രട്ടറിയുടെ നേതൃത്വത്തിലുളള സദാചാര ഗുണ്ടകൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് സുബൈർ പറഞ്ഞു.
മഹല്ല് കമ്മിറ്റി പ്രതിപക്ഷ മെമ്പർമാരായ ഫൈസൽ പെരുമ്പുംകാട്ടിൽ, സലീം ഗ്ലോബ്, ഫൈസൽ പാടിയോടത്ത് എന്നിവരുടെ കൂടെ ഫെമിൽ വെള്ളൂരയിൽ, ഷബീർ ചിറ്റോത്തയിൽ, പൾട്ടൺ എന്ന ഷാജി, നൗഷാദ് ചിറ്റോത്തയിൽ, ജാബിർ സിദ്ദീഖ് എന്നിവർ ചേർന്നാണ് കൂട്ടമായി അക്രമിച്ചത്.
സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments