സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പുത്തൻപള്ളി കെ. എം. എം ഹോസ്പിറ്റലിന്റെ 45 ആം വാർഷികതോടനുബന്ധിച് ഗാലന്റ് ആർട്സ് & സ്പോർട്സ് ക്ലബ് ചതുരമുക്ക്, പെരുമ്പടപ്പും സംയുക്തമായി 27-02-2025 ബുധൻ കാലത്ത് 9 മണി മുതൽ ഉച്ചക്ക് 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് പുത്തൻപള്ളി കേന്ദ്രമദ്രസ്സയിൽ വെച്ച് നടത്തി. മെഡിക്കൽ ക്യാമ്പ് പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് ഹുസൈൻ പെരുമ്പകാട്ടിൽ ഉത്ഘാടനം നിർവഹിക്കുകയും സെക്രട്ടറി സൈഫുദ്ധീൻ സ്വാഗതം ആശംസിക്കുകയും ഹോസ്പിറ്റൽ ചെയർമാൻ പി. കെ.റഹീം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. എ. സി. ഉസ്മാൻ, അബ്ദുൾ റഹൂഫ്, ആമീൻ തുടങ്ങിയവർ ആശംസനേർന്നു സംസാരിച്ചു.
ഹോസ്പിറ്റൽ HR ഷാഹിന, PRO ഫാരിസ്, ഗ്യാലന്റ് ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് മഖ്ബൂൽ,സെക്രട്ടറി അദ്നാൻ, സലു തുടങ്ങിയവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments