ലഹരിക്കെതിരെ പിടിമുറുക്കി പെരുമ്പടപ്പ് പോലീസ്
ഓപ്പറേഷൻ ഡി ഹണ്ട് 10 കേസുകൾ രജിസ്റ്റർ ചെയ്തു
സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ നടത്തുന്ന പരിശോധനയായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ പെരുമ്പടപ്പ് പോലീസ് 10 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരി വസ്തുക്കൾ വിൽപ്പന നടത്തുകയോ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവരെയാണ് ഓപ്പറേഷൻ ഡി ഹണ്ടിലൂടെ പിടികൂടുന്നത്.
പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുക്കാല, അയ്യോട്ടിച്ചിറ, പുത്തൻപള്ളി, വെളിയങ്കോട്, പരിച്ചകം, പുറങ്ങ്, മാറഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് 10 പ്രതികളെ പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പെരുമ്പടപ്പ് പോലീസ് ഇൻസ്പെക്ടർ ബിജു സി വിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ ഡേവിസ് സി. ഡി, വിജു സി.പി, എ എസ് ഐ മാരായ ഖാലിദ്, രാജേഷ്. സി.പി.ഒ മാരായ വിഷ്ണുനാരായണൻ, ജെറോം, അരുൺ, ധനാജ്, ഉമേഷ്, സുലൈമാൻ, പ്രവീൺ, ജെം ജെറോം, എന്നിവരാണ് പ്രതികളെ പിടികൂടിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments