Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി പതിമൂന്നുകാരന്‍


13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി പതിമൂന്നുകാരന്‍

പെരുമ്പടപ്പ്: 13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂർണമായും മനഃപാഠമോതി പതിമൂന്നുകാരന്‍. പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ നാമഥേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ എം എം ഹിഫ്‌ള് കോളേജിലെ ഹാഫിള് മുഹമ്മദ് നബീല്‍ (13) ആണ് റമളാന്‍ 25ന് രാവിലെ നാല് മുതല്‍ തുടര്‍ച്ചയായ 13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി കാണാതെ ഓതിക്കേള്‍പ്പിച്ച് ശ്രദ്ധേയനായത്. ഹിഫ്‌ള് കോളജ് പ്രധാനാധ്യാപകന്‍ ഹാഫിള് സിദ്ദീഖ് ലത്വീഫിയുടെ ശിഷ്യണത്തിലാണ് ഈയൊരു നേട്ടത്തിലെത്തിച്ചേര്‍ന്നത്. ഹിഫള് പഠനത്തോടൊപ്പം നബീല്‍ എല്‍ എസ് എസ്, യു എസ് എസ് എന്നിവ കരസ്ഥമാക്കിയിട്ടുമുണ്ട്. സമാപന വേദിയിൽ പുത്തൻപള്ളി മഹല്ല് പ്രസിഡണ്ട് സൈനുദ്ദീൻ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മെമ്പർ നൗഷാദ് പുത്തൻപള്ളി ചീഫ് ഇമാം അബ്ദുൽ ബാരി ദാരിമി, ഇമാം അബ്ദുൽ നാസർ ദാരിമി,ഹബീബുള്ള ലത്തീഫി ഹിഫ്ള് കോളേജ് അധ്യാപകൻ അബൂബക്കർ അദനി, മൻസൂർ പുത്തൻപള്ളി എന്നിവർ പങ്കെടുത്തു വിദ്യാർത്ഥിക്ക് അനുമോദനങ്ങൾ അറിയിച്ചു. എരമംഗലം സി ടി മുനീര്‍, സല്‍മ ദമ്പതികളുടെ മകനാണ് നബീല്‍. മികച്ച ഭൗതിക നിലവാരവും പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്ന കെ എം എം ഹിഫ്ള് കോളേജിൽ നിലവിൽ അടുത്ത വർഷത്തേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചിട്ടുണ്ട്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments