Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ 2025-26 വാർഷിക ജൻഡർ ബജറ്റ് അവതരിപ്പിച്ചു


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ 2025-26 വാർഷിക ജൻഡർ ബജറ്റ് അവതരിപ്പിച്ചു

ബ്ലോക്ക് സെക്രട്ടറി കെജെ അമൽദാസ് സ്വാഗതം പറഞ്ഞു . ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ ഇ സിന്ധു അധ്യക്ഷത വഹിച്ചു . കഴിഞ്ഞ കാല പദ്ധതികൾ കൃത്യമായും ഏറ്റവും ഭംഗിയായും നിർവ്വഹിക്കുവാൻ കഴിഞ്ഞതും എല്ലാ മേഖലകളെയും പരിഗണിച്ചും സ്പർശിച്ചു കൊണ്ടും നടപ്പാക്കിയ പദ്ധതികൾ സമൂഹത്തിൽ വലിയ ഇടപെടൽ ഉണ്ടാക്കുന്നതിനും, അതുവഴി തുടർച്ചയായി സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്‌കാരം അടക്കം നേടുന്നതിനും സഹായിച്ചു എന്ന് പ്രസിഡന്റ്‌ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു . ഉൾകാഴ്ചയോടെ പദ്ധതികൾ ആസൂത്രണം ചെയ്ത ഭരണസമിതിയും. കൃത്യതയോടെ അത് പ്രാവർത്തിക മാക്കിയ നിർവ്വഹണ ഉദ്യോഗസ്ഥരെയും , ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അറിയിച്ചു . 

2025-26 ലെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീമതി കെ സൗദാമിനി 26/03/25 കാലത്ത് 11 മണിക്ക് അവതരിപ്പിച്ചു. 
39,54,46,387 രൂപ വരവും 39,41,38,000 രൂപ ചെലവും , 13,08,387 രൂപ മിച്ചവുമുള്ള ബജറ്റ് യോഗം മുൻപാകെ അവതരിപ്പിച്ചു. പ്രധാന മേഖലകൾക്കുള്ള വിഹിതം :
കാർഷിക മേഖല : 01 കോടി 

പാർപ്പിട മേഖല. : 2.25 കോടി 

പട്ടികജാതി ക്ഷേമം 96.40 ലക്ഷം 

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി : 19 കോടി 

വനിത ശാക്തീകരണം - സംരംഭക സൗഹൃദ പദ്ധതികൾ : 35 ലക്ഷം 

ആരോഗ്യമേഖല - ആരോഗ്യം ആനന്ദം : 50 ലക്ഷം 

ഭിന്നശേഷി സൗഹൃദം : 76 ലക്ഷം 

കൂടാതെ വിദ്യാഭ്യാസം , സംസ്കരികം യുവജനകാര്യം , വയോജന സൗഹൃദം , മത്സ്യ വികസനം , ശിശു വികസനം സാമൂഹിക നീതി , ജൈവ വൈവിധ്യ പരിപാലനം, അടിസ്ഥാന വികസന സൗകര്യം , കുടിവെള്ളം ശുചിത്വം , മൃഗ സംരക്ഷണം - ക്ഷീരവികസനം , ലഹരി നിർമ്മാർജ്ജനം അടക്കമുള്ള എല്ലാ മേഖലകളിലേക്കും തുക വകയിരുത്തിയ സമഗ്ര ബജാറ്റാണു അവതരിപ്പിച്ചത് . അവതരണത്തിൽ ബ്ലോക്ക് മെമ്പർമാർ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റുമാരായ ബീന ടീച്ചർ , ബിനീഷ മുസ്തഫ , ആസൂത്രണ സമിതി അംഗങ്ങൾ , നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു . 
ഉച്ചക്ക് 2 മണിക്ക് ബജറ്റ് ചർച്ചക്കായി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു .
ചർച്ചയിൽ ടി രാമദാസ് മാസ്റ്റർ, പി നൂറുദ്ധീൻ , പി അജയൻ , റംഷീന എ എച്, ശിഹാബ് കെസി , റീസ പ്രകാശ് , കരുണാകരൻ വിവി 
എന്നിവർ പങ്കെടുത്തു .
ചർച്ചകളിൽ ഉയർന്നു വന്ന കാര്യങ്ങൾക്ക് പ്രസിഡന്റ്‌ മറുപടി പറഞ്ഞു . 
ശേഷം ഐക്യകണ്ഠ മായി ബജറ്റ് അംഗീകരിച്ചു പാസാക്കി .
വൈകീട്ട് നോമ്പ് തുറ സൽക്കാരവും നടന്നു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments