പൊന്നാനി വണ്ടിപ്പേട്ട ഇയ്യാപ്പ റോഡ് കൾവർട്ട് നാടിന് സമർപ്പിച്ചു.
പൊന്നാനി നഗരസഭയിലെ വണ്ടിപ്പേട്ട വാർഡിൽ കാലപഴക്കത്താൽ ജീർണിച്ച് അപകടകരമായ അവസ്ഥയിലെത്തിയ ഇയ്യാപ്പ പീടിക റോഡ് കൾവർട്ട് പുതുക്കി പണിത് നാടിന് സമർപ്പിച്ചു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം നിർവ്വഹിച്ചു..
നഗരസഭയുടെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ അടങ്കലിലാണ് ടി പ്രവൃത്തി നടപ്പാക്കിയത്.
പൊതു മരാമത്ത് സ്ഥിരം സമിതി ചെയർമാൻ ഒ.ഒ. ഷംസു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ മുഖ്യാതിഥിയായിരുന്നു.
ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നിഷാദ്, ആശ പ്രവർത്തക ജുമൈലത്ത് എന്നിവരും പരിസരവാസികളും ചടങ്ങിൽ പങ്കെടുത്തു.
വാർഡ് കൗൺസിലർ ബീവി സ്വാഗതവും വാർഡ് കൺവീനർ സി.എ അക്ബർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments