പൊന്നാനി കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലന കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും
പൊന്നാനി കെഎസ്ആർടിസി ഡിപ്പോയ്ക്ക് കീഴിൽ ആരംഭിക്കുന്ന ഡ്രൈവിംഗ് പരിശീലന യൂണിറ്റിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 13) രാവിലെ 11ന് പി നന്ദകുമാർ എംഎൽഎ നിർവഹിക്കും. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിക്കും. കുറഞ്ഞ ചിലവിൽ ഗുണ നിലവാരമുള്ളതും ശാസ്ത്രീയവുമായ ഡ്രൈവിംഗ് പരിശീലനം ലഭ്യമാക്കുകയും പുതിയ ഡ്രൈവിംഗ് സംസ്‌കാരം വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് കെഎസ്ആർടിസിയുടെ പരിശീലന കേന്ദ്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എസ്.സി, എസ്.ടി വിഭാഗത്തിന് പരിശീലനത്തിൽ 20 ശതമാനം ഫീസിളവ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് പൊന്നാനി കെഎസ്ആർടിസി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0494 2666397.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments