പനമ്പാട് വാഹനാപകടം : ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവതി മരണപ്പെട്ടു
മാറഞ്ചേരി: പനമ്പാട് ഉണ്ടായ വാഹനാപകടത്തിൽ അവുണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിൻ്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫ (36) മരണപ്പെട്ടു. ഇന്നലെ ( ബുധൻ)വൈകുന്നേരം അഞ്ച് മണിക്ക് ഭർത്താവിൻ്റെ കൂടെ ബൈക്കിൽ വരുമ്പോൾ ബൈക്ക് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് പറ്റിയ ഹാരിഫയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരണപ്പെടുകയായിരുന്നു. പ്ലസ്ടുവിന് മാറഞ്ചേരി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന ഷിഫാൻ, ഏഴാം ക്ലാസ്സ് വിദ്യാർത്ഥി നസൽ എന്നിവർമക്കളാണ്. മാതാവ്: അസ്മാബി. സഹോദരൻ: ഹാരിസ്.
തണലിൻ്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽക്കൂട്ടം മെമ്പറാണ് ഹാരിഫ. ഖബറടക്കം പോസ്റ്റ് മോർട്ടത്തിന് ശേഷം കോടഞ്ചേരി ഖമ്പറിസ്ഥാനിൽ നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments