Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വയോധികയുടെ മാന്ത്രിക കരങ്ങളിലൂടെ നാലര വയസ്സുകാരന് പുനർജന്മം


വയോധികയുടെ മാന്ത്രിക കരങ്ങളിലൂടെ നാലര വയസ്സുകാരന് പുനർജന്മം

25 അടി താഴ്ചയിൽ എട്ടരയടി വെള്ളമുള്ള കിണർ 63കാരി സുഹറയെ പേടിപ്പിച്ചില്ല. മുന്നിലുണ്ടായിരുന്നത് മുങ്ങിത്താഴുന്ന നാലര വയസ്സുകാരന്റെ മുഖം മാത്രം. മിന്നൽ വേഗത്തിൽ മോട്ടറിന്റെ ഹോസ് കെട്ടിയ കയറിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി അവനെ കോരിയെടുത്തു. ജീവിതത്തിലേക്ക് ഒരു അതിവേഗ തിരിച്ചുവരവ്.

വടക്കേക്കാട് മണികണ്ഠേശ്വരം കിഴക്ക് തെക്കേപാട്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് (63) ഭർതൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഹൈസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മോട്ടർപുരയുടെ മുകളിൽ വീണ നെല്ലിക്ക പെറുക്കാൻ കിണറിന്റെ ആൾമറയിൽ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഹൈസിൻ കിണറ്റിലേക്ക് വീണത്.

ഈ സമയം സുഹറയുടെ മകന്റെ മകൾ ഫിൻസയും (7) ഭർത്താവിന്റെ മറ്റൊരു സഹോദരൻ്റെ മകൻ ബാരിഷും (7) മോട്ടർ പുരയുടെ മുകളിൽ ആയിരുന്നു. ഇവരാണ് സുഹറയെ വിവരം അറിയിച്ചത്.

കിണറ്റിൽ ഇറങ്ങി കുട്ടിയെ വെള്ളത്തിൽ നിന്നു കോരിയെടു : ത്തെങ്കിലും ശരീരം തളർന്ന് മുകളിലേക്ക് കയറാൻ പറ്റാത്ത അവസ്‌ഥയിലായിരുന്നു സുഹറ, കുട്ടിയെ മാറത്തണച്ച് കിണർ റി ങ്ങിൽ പിടിച്ച് 10 മിനിറ്റോളം വെള്ളത്തിൽ കിടന്നു. കുട്ടികളു ടെ വിളികേട്ട് ഓടിയെത്തിയ ബന്ധു അഷ്‌കർ ആണ് കിണറ്റിൽ ഇറങ്ങി സുഹറയെയും ഹൈസിനെയും കരയ്ക്ക് കയറ്റിയത്. ഹൈസിനു ചെവിയിൽ നി സ്സാര പരുക്കേയുള്ളൂ.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments