"ലഹരി: പ്രതിരോധത്തിലെ പ്രതിസന്ധികൾ" ടേബിൾ ടോക്ക് സംഘടിപ്പിച്ചു
ചങ്ങരംകുളം: ലഹരിക്കെതിരേ ജനമൊന്നടങ്കം അണിനിരന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം കാലോചിത നിയമനിർമ്മാണം നടത്തി അവ ശക്തമായി നടപ്പാക്കാനും സർക്കാർ സന്നദ്ധമാകണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന മാധ്യമ പ്രവർത്തകരുടെ ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു.
ഒരു മാസക്കാലമായി ലഹരിക്കെതിരെ നടന്നുവരുന്ന കാമ്പയിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജന.സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു.
കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറർ കെ.സിദ്ദീഖ് മൗലവി അയിലക്കാട് വിഷയമവതരിപ്പിച്ചു.
ഇർശാദ് ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകരായ സൈദ് (ദേശാഭിമാനി )റാഷിദ് പള്ളിക്കര (ചന്ദ്രിക ) അബ്ദുറഷീദ് കാളാച്ചാൽ (മാധ്യമം)സുധീർ പള്ളിക്കര (സിറാജ് )മോഹൻദാസ് (മാതൃഭൂമി )ദാസൻ (ചിത്രാവിഷൻ) ഗിരീഷ് ലാൽ (എൻസിവി ) ഷാഫി (ദീപിക ) ജീന മണി കണ്ഠൻ (കേരള കൗമുദി )ഹസൻ നെല്ലിശ്ശേരി,കെ എം ഷരീഫ് ബുഖാരി,പി പി നൗഫൽ സഅദി പ്രസംഗിച്ചു.മാധ്യമപ്രവർത്തകർക്കുള്ള റംസാൻ -ഈദ് സ്നേഹോപഹാരം ചടങ്ങിൽ സമർപ്പിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments